Tuesday, December 11, 2018

Karma (tamil)





ഒരു റൂം രണ്ട് പേർ ഒരു മർഡർ മിസ്ടറി... ഒരു കഥ സൊള്ളാട്ടുമാ?

എന്നിക് തോന്നുന്നു ഇപ്പോഴത്തെ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഞെട്ടിച്ച ഇൻഡസ്ടറി തമിൾ ആയിരിക്കും... അടുത്ത കാലത്ത് വന്നാൽ പല തമിൾ ചിത്രങ്ങളും നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്..  കുറച്ചു വർഷം മുൻപ് ഇറങ്ങിയത് ആണ് എങ്കിലും ഈ ചിത്രം ശെരിക്കും എന്നേ ഞെട്ടിച്ചു....

തിയേറ്റർ റിലീസ് ഇല്ലാതെ നേരെ ഓൺലൈൻ പ്ലാറ്റഫോമിൽ ഇറക്കിയ ഈ ചിത്രത്തിനു  വെറും ഒരു മണിക്കൂർ മാത്രം ആണ് ദൈർഖ്യം... തമിഴ്‌സിൽവൻ എന്നാ ക്രൈം നോവലിസ്റ്റിന്റെ ഭാര്യ കൊല്ലപെടുന്നതും അതിന്റെ ഇൻവെസ്റ്റിഗേഷനിന്റെ ഭാഗമായി ഒരു പോലീസ് ഓഫീസർ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും ആണ് കഥാസാരം... ആ യാത്ര നമ്മളെ നമ്മുടെ കർമത്തിന്റെ ഭവിഷ്യത്തിനെ കുറിച്ചും, ആര് എന്തിനു എങ്ങനെ എന്നി ഉത്തരങ്ങളിലേക് ഉള്ള വിരൽ ചൂണ്ടുകയും ചെയ്യുന്നു...

 R. Arvind കഥ തിരക്കഥ സംഭാഷണം സംവിധാനം, നിർമാണം എന്നിവ ചെയ്ത ചിത്രത്തിൽ അദ്ദേഹവും, ഒരു പോലീസ് കാരനും (സോറി അദേഹത്തിന്റെ പേർ അറിയില്ല ) ആണ് ഉടനീളം ഉള്ളത്... വിക്രം-വേദ എന്നാ ചിത്രത്തിലെ വേദിയുടെ ഇൻവെസ്റ്റിഗേഷൻ നടത്തുന്ന അതെ രീതിയിൽ ഉള്ള ഇൻവെസ്റ്റിഗേഷൻ ആണെകിലും ഇവിടെയും ചിത്രം ആ നാല് ചുവര് ഒഴിച്ച് എവിടെയും പുറത്തുപോകുന്നില്ല...ഒന്നോ രണ്ടോ ക്യാമറയും അവർ രണ്ട് പേരും അത് മാത്രം ആണ് ചിത്രത്തിൽ ഉള്ളത്...

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ് ശക്തിശിവൻ ശിവാനന്ദം എന്നിവർ ഒരുക്കിയ അതിന്റെ ഛായാഗ്രഹണം ആയിരുന്നു....അതുപോലെ ക്യാമറ ചെയ്ത കാർത്തിക് മുകുന്ദൻ,
റാം സുന്ദർ എന്നിവർക്കും കൈയടികൾ... ഗണേഷ് നിർവഹിച്ചു മ്യൂസികും പാശ്ചാത്തല സംഗീതവും അതിഗംഭീരം ആയിരുന്നു... വിനോദ ബാലൻ ആണ് എഡിറ്റർ...

ഒരു ഫ്രെയിം ബൈ ഫ്രെയിം മികച ക്രൈം ത്രില്ലെർ ആയ ഈ ചിത്രം Madrid International Film Festival യിൽ Foreign Feature Best Movie വിഭാഗത്തിൽ മികച്ച സംവിധായകനുള്ള നോമിനേഷൻ നേടിടുണ്ട്... തിയേറ്റർ റിലീസ് അല്ലാതെ amazon prime പോലത്തെ ഓൺലൈൻ പ്ലാറ്റഫോമിൽ ഇറക്കിയ ചിത്രം ക്രിറ്റിക്സിന്റെ ഇടയിൽ അതിഗംഭീര അഭിപ്രയം നേടി.... ഒരു മികച ശ്രമം... Don't miss

വാൽകഷ്ണം:
Amazon prime യിൽ ആണ് ഞാൻ ചിത്രം കണ്ടത്.. അതുകൊണ്ട തന്നെ ചിത്രത്തിന്റെ ഡൌൺലോഡ് ലിങ്ക് ഒന്നും കയ്യിൽ ഇല്ലാ....

No comments:

Post a Comment