Sunday, December 23, 2018

White god(Feher isten:Hungarian)



Kornél Mundruczó,Viktória Petrányi,Kata Wéber എന്നിവർ ചേർന്നു എഴുതിയ കഥയ്ക്കും തിരക്കഥയ്ക്കും Kornél Mundruczó സംവിധാനം നിർവഹിച്ച ഈ ഹംഗേറിയൻ ഡ്രാമ ചിത്രം 2014 ഇലെ cannes film ഫെസ്റ്റിവലിൽ ആണ് ആദ്യമായി പ്രദർശനം നടത്തിയത്...

ചിത്രം പറയുന്നത് ലില്ലിയും അവളുടെ ഉറ്റ സുഹൃത്തായ Hagen എന്നാ നായയുടെയും കഥയാണ്.... കുറെ വർഷങ്ങൾക്കു ശേഷം അച്ഛന്റെ കൂടെ നിൽക്കാൻ പോകുന്ന ലില്ലിക് അച്ഛന്റെ ആവശ്യപ്രകാരം hagen നെ ഉപേശിക്ഷിക്കേണ്ടി വരുന്നതും അങ്ങനെ പല ആള്കാരുടെ കയ്യിൽ എത്തുന്ന hagen അവരുടെ ഒക്കെ അടിമത്തത്തിനു വിധേയമാകേണ്ടി വരുന്നതോട് കുടി മനുഷ്യകുലത്തിനു നേരെ തിരിയുന്നതും ആണ് കഥാസാരം..

Hagen എന്നാ കഥാപാത്രം ചെയ്ത Bodie and Luke എന്നി നായകൾ തന്നെ ആണ്  ചിത്രത്തിന്റെ ഹീറോ... ഒരു മികച്ച കഥാപാത്രം ആയിരുന്നു അത്... അതുപോലെ ലില്ലി ആയി എത്തിയ Zsófia Psotta യുടെയും, ഡാനിയേൽ എന്നാ കഥാപാത്രം ആയി എത്തുന്ന Sándor Zsótér ഇന്റെ കഥാപാത്രവും മികച്ചതായി...ഇവരെ കൂടാതെ Lili Horváth, Szabolcs Thuróczy, Gergely Bánki, എന്നിവരും അവരുടെ കഥാപാത്രം മികച്ചതാക്കി..

ഏകദേശം 225 യിൽ പരം നായകൾ ഉള്ള ഈ ചിത്രത്തിന് People for the Ethical Treatment of Animals ഇന്റെ പ്രത്യേക അനുമതിയോടെ ആണ് ചിത്രീകരണം ആരംഭിച്ചത്... Asher Goldschmidt സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ കണ്ണം ചിപ്പിക്കും ഛായാഗ്രഹണം Marcell Rév ആണ് നിർവച്ചത്... Dávid Jancsó ആണ് എഡിറ്റർ. .

The Chimney Pot,Film i Väst,Filmpartners,Hungarian National Film Fund,Pola Pandora Filmproduktions,Proton Cinema,ZDF/Arte എന്നി പ്രൊഡക്ഷൻ കമ്പനികളുടെ സഹായത്തോടെ Eszter Gyárfás,Viktória Petrányi എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം InterCom Zrt.ആണ് വിതരണം നടത്തിയത്..

87th Academy Awards യിലെ ഹംഗറിയിൽ നിന്നും ഉള്ള ഒഫിഷ്യൽ എൻട്രി ആയ ഈ ചിത്രത്തിന് 2014 Cannes Film Festival യിലെ Prize Un Certain Regard അവാർഡും Strasbourg European Fantastic Film Festival ഇലെ Best International Feature Film അവാർഡും ലഭിച്ചിട്ടുണ്ട്.... ഇതിൽ അഭിനിയച്ച നായകൾക് Palm Dog Award ഉം ലഭിച്ചിട്ടുണ്ട്...

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഹംഗേറിയൻ ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കിട്ടുണ്ട്.... അവിടത്തെ ബോക്സ്‌ ഓഫീസിലും മികച വിജയം കാഴ്ചവെച്ച ചിത്രം ഒരു മികച്ച ചലച്ചിത്രാനുഭവം ആയിരുന്നു... കാണു ആസ്വദിക്കൂ .

No comments:

Post a Comment