Thursday, December 20, 2018

Venom(english)



David Michelinie, Todd McFarlane എന്നിവരുടെ Marvel Comics കഥാപാത്രം ആയ  venom എന്നാ പുസ്തകത്തെ ആസ്പദമാക്കി Jeff Pinkner,Kelly Marcel,Scott Rosenberg എന്നിവർ ചേർന്നു തിരക്കഥ രചിച്ച ഈ അമേരിക്കൻ സൂപ്പർ ഹീറോ ചിത്രത്തിൽ Tom Hardy, Michelle Williams, Riz Ahmed, Scott Haze എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ഭൂമിയിൽ എത്തുന്ന ഒരു Comet യിൽ നിന്നും ജീവന്റെ അംശം ഉള്ള ഒരു ഭാഗം മലയ്ഷ്യയിൽ പതിക്കുന്നതും അതിനിടെ Eddie Brock എന്നാ ജേര്ണലിസ്റ്റിന്റെ ജീവിതത്തിൽ നടകുന്ന ചില സംഭവങ്ങൾ  അദ്ദേഹത്തിന് അതിൽ നിന്നും വന്ന ഒരു ജീവനുമായി സമ്പർക്കം പുലർത്താൻ നിർബന്ധിക്കുന്നതിൽ നിന്നും ചിത്രം പുതിയ വഴിത്തിരിവിൽ എത്തുന്നതാണ് കഥാസാരം..

Tom Hardy Eddie Brock/Venom എന്നി കഥാപാത്രങ്ങൾ ആയി  എത്തിയ ചിത്രത്തിൽ Michelle Williams,Riz Ahmed,Reid Scott എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു... Matthew Libatique ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Maryann Brandon,Alan Baumgarten എന്നിവർ ചേർന്നാണ് നിർവഹിച്ചത്... Ludwig Göransson ആണ് ചിത്രത്തിന്റെ മ്യൂസിക്...

Columbia Pictures,Marvel Entertainment, Tencent Pictures, Arad Productions[1], Matt Tolmach Productions[1], Pascal Pictures എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Avi Arad, Matt Tolmach, Amy Pascal എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ സമ്മിശ്ര അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫിൾസിൽ പക്ഷെ  അതിഗംഭീര പ്രകടനം നടത്തി..... ഒരു രണ്ടാം ഭാഗം നിർമാണത്തിൽ ഉള്ള ഈ ചിത്രം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം....

No comments:

Post a Comment