Saturday, December 22, 2018

Lilly



"Bedevilled പോലത്തെ കൊറിയൻ ചിത്രങ്ങളുടെകൂടെ ചേർത്ത് വെക്കാൻ കഴിയുന്ന ഒരു മലയാളം ത്രില്ലെർ ചിത്രം "

പ്രശോഭ് വിജയൻ കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ മലയാളം റിവെന്ജ്  ത്രില്ലെർ ചിത്രത്തിൽ സംയുക്ത മേനോൻ, ആര്യൻ കൃഷ്ണ മേനോൻ, കണ്ണൻ നായർ, ധനേഷ് ആനന്ദ്, സജിൻ ചെറുകയിൽ എന്നി പുതുമുഖങ്ങൾ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.....

ചിത്രം പറയുന്നത് ലില്ലിയുടെ കഥയാണ്... ഒരു പൂർണ ഗർഭിണിയായ അവർ സ്വന്തം ഭർത്താവുമൊത്തു moshamilatha കുടുംബജീവിതം നയിച്ചു വരുന്നു.... ഒരു രാത്രി ലില്ലിയെ തേടി ഒരു ഫോൺകാൾ വരുന്നതും അതിന്റെ ബാകിപാത്രമായി അവർ മൂന്ന് ആൾക്കാരുടെ ഇടയിൽ പെട്ടുപോകുന്നതും അവർ അവളെ ടോർച്ചർ ചെയ്യന്നതും  ആണ് കഥാസാരം... അവർ ആരായിരുന്നു? അവൾ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെടുമോ? ചിത്രം മുൻപോട്ടു പോകുമ്പോൾ "old boy, no mercy" എന്നി കൊറിയൻ ചിത്രങ്ങൾ പോലെ ചിലപ്പോൾ നമ്മൾക്ക് ഒയ്പ്പും ഛർദിയും വന്നാൽ അത്ഭുദം ഇല്ലാ... അത്രെയും മനോഹരം ആണ് ചിത്രത്തിന്റെ ഓരോ ഫ്രെയിസും...

Sreeraj Raveendran ഇന്റെ അതിഗംഭീര ഛായാഗ്രഹണം ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.... ലില്ലിയെ പൂട്ടിയ മുറിയുടെ ചില സീൻസ് മതി അദേഹത്തിന്റെ കഴിവിനെ തെളിയിക്കാൻ. .. അതുപോലെ Sushin Shyam ഇന്റെ മ്യൂസിക്... ഹോ മാരകം... കുറെ പേടിപിടുത്തണതും haunting ആയ ആ ഒരു വിഭാഗം കൈയടി അർഹിക്കുന്നു... Appu Bhattathiri ഇന്റെ എഡിറ്റിംഗിനും ഒരു കുതിരപ്പവൻ.....

E4 Experiments ഇന്റെ ബന്നേറിൽ Mukesh R. Mehta,C. V. Sarathi എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം E4 Entertainment നിർമിച്ച ഈ ചിത്രത്തിന്റെ സ്റ്റീൽസ് Manu Mohan ഉം, മേക്കപ്പ് ആർ ജി വായനാടനും ആണ് ചെയ്തത്.... സ്റ്റെഫി സേവ്യർ ആണ് കോസ്റ്റുംസ്... ഒരു മികച്ച ചലച്ചിത്രാനുഭവം..... കാണാത്തവർ തീർച്ചയായും കാണു  ആസ്വദിക്കൂ....

No comments:

Post a Comment