Friday, December 28, 2018

Drama





രഞ്ജിത്ത് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ മലയാള കോമഡി ഡ്രാമ ചിത്രത്തിൽ മോഹൻലാൽ, അരുന്ധതി നാഗ്, ആശ ശരത്, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ലണ്ടനിൽ താമസമാക്കിയ റോസമ്മ ചാക്കോയുടെ മരണവും അവരുടെ അവസാന കർമങ്ങൾ ചെയ്യാൻ അവർ ഏല്പിക്കുന്ന അവിടത്തെ ഫ്യൂണറൽ മാനേജ്മെന്റ് ടീമിലെ അംഗം ആയ രാജഗോപാൽ എത്തുന്നതോട് കുടി നടക്കുന്ന ചില സംഭവങ്ങൾ ആണ് കൊമേഡി ഡ്രാമയായി ഈ ചിത്രം നമ്മളോട് പറയുന്നത്....

രാജഗോപാൽ ആയി ലാലേട്ടന്റെ മിന്നും പ്രകടനം അല്ലാതെ വേറെ ഒന്നും കരുതിട്ടില്ലാത്ത ഈ ചിത്രത്തിൽ റോസമ്മ ആയി എത്തിയ അരുന്ധതി നാഗും, ആശ ശരത്തിന്റെ രേഖയും റോൾസ്  നന്നായി അവതരിപ്പിച്ചു... ഇവരെ കൂടാതെ കനിഹ, ബൈജു, ജോണി ആന്റണി, ദിലീഷ് പോത്തൻ, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Varnachithra Goodline Productions,Lilypad Motion Pictures UK എന്നിവരുടെ ബന്നേറിൽ M. K. Nassar,Maha Subair എന്നിവർ നിർമിച്ച ഈ ചിത്രം Goodline Release ആണ് വിതരണം നടത്തിയത്... ബിജിപാൽ പാശ്ചാത്തലസംഗീതം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം Vinu Thomas ആണ് നിർവഹിച്ചത്. ലാലേട്ടൻ പാടിയ ഒരു ഗാനം മാത്രം ആണ് ചിത്രത്തിൽ ഉള്ളത്...

അളഗപ്പൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Sandeep Nandakumar നിർവഹിച്ചു... ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ വിജയിച്ചില്ല... ഒരു വട്ടം കാണാം... ശരിക്കും ഒരു തട്ടിക്കൂട്ടി പടം...

No comments:

Post a Comment