Monday, November 26, 2018

Oru pazhya bomb katha


United Global Media Entertainments ഇന്റെ ബന്നേറിൽ Allwyn Antony,Gijo Kavanal,Sreejith Ramachandran,Dr. Zachariah Thomas എന്നിവർ നിർമിച്ച ഈ ഷാഫി ചിത്രത്തിൽ ബിബിൻ ജോർജ്, പ്രഗ്യ മാർട്ടിൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ശ്രീക്കുട്ടൻ എന്നാ മെക്കാനിക് ശ്രുതി എന്നാ പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നതും അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്നതും അതിന്ടെ കുറച്ചു തീവ്രവാദികൾ കേരളത്തിൽ എത്തുന്നതും അവർ എങ്ങനെ ശ്രീകുട്ടന്റേയും ശ്രുതിയുടെയും ജീവിതത്തിൽ മാറ്റം ഉണ്ടാകുന്നതും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ശ്രീക്കുട്ടൻ ആയി ബിബിൻ ജോർജ് എത്തിയപ്പോൾ ശ്രുതി ആയി പ്രഗ്യ എത്തി.. ശ്രീകുട്ടന്റെ ഉറ്റ സുഹൃത് ആയ ഭവ്യൻ ആയി ഹരീഷ് പെരുമനയും കലാഭവൻ ഷാജോൺ S.I രാജേന്ദ്രൻ എന്നാ കഥാപാത്രത്തെയും അവതരിപ്പിച്ചു...

Binju Joseph,Shafi,Sunil Karma എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Vinod Illampally യും, സംഗീതം അരുൺ രാജ ഉം നിർവഹിച്ചു... ക്രിട്ടിൿസിന്റ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ഒരു ഹിറ്റ്‌ ആയിരുന്നു... ഒരു നല്ല കൊച്ചു ചിത്രം

No comments:

Post a Comment