Wednesday, November 21, 2018

A taxi driver (korean)



Eom Yu-na യുടെ കഥയ്ക് Jang Hoon സംവിധാനം ചെയ്ത ഈ Korean historical action drama ചിത്രം 1980 ഇലെ Gwangju Democratization Movement ഇൽ പെട്ടുപോകുന്ന ഒരു ടാക്സി ഡ്രൈവറുടെ കഥ പറയുന്നു...

Seoul ഇലെ ഒരു ടാക്സി ഡ്രൈവർ ആയ Kim Man-seob ഭാര്യാ മരിച്ചതന് ശേഷം മകളൊപ്പം ആണ് താമസം... മകളെ വളർത്തി വലുതാകാൻ കഷ്ടപ്പെടുന്ന അദേഹത്തിന്റെ ജീവിതത്തിൽ ഒരു നാൾ സംഭവം അരങ്ങേറുന്നതും അതിന്റെ ഭവിഷ്യത്തായി അദ്ദേഹം Gwangju എന്നാ സ്ഥലത്തേക്ക് ഒരു വിദേശ പത്രറിപ്പോർട്ടറുമായി പുറപ്പെടുന്നതും അങ്ങനെ ആ സമരത്തിൽ പെട്ടുപോകുന്നതും എല്ലാം ആണ് ചിത്രം പറയുന്നത്....

Song Kang-ho യുടെ  Kim Man-seob എന്നാ കഥാപാത്രം ആണ് ചിത്രത്തിന്റെ ഹൈലൈറ്... ആ ഒരു കഥാപാത്രം അദ്ദേഹം വളരെ ഭംഗിയോടെ ചെയ്തു... അതുപോലെ Thomas Kretschmann ഇന്റെ Jürgen Hinzpeter എന്നാ റിപ്പോർട്ടർ കഥാപാത്രവും മികച്ചതായിരുന്നു.... സോങ്ങിന്റെ ആ അച്ഛൻ കഥാപാത്രം ചിരിയും വിഷമവും ഒരുപോലെ കാട്ടിത്തന്നു.... മകളെ കുറിച്ച് വേവലാതി പെടുന്ന അച്ഛന്റെ ചില ഭാഗങ്ങൾ ശരിക്കും മികച്ചതായി തോന്നി.... ഇവരെ കൂടാതെ Yoo Hae-jin, Ryu Jun-yeol, Park Hyuk-kwon എന്നിവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി...

Go Nak-seon ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Jo Yeong-wook ആണ്.... Kim Sang-bum,
Kim Jae-bum എന്നിവർ ആണ് ചിത്രത്തിന്റെ മികച്ച എഡിറ്റിംഗ് കൈകാര്യം ചെയ്തത്... The Lamp ഇന്റെ പ്രൊഡക്ഷനിൽ Park Un-kyoung,Choi Ki-sup എന്നിവർ നിർമിച്ച ചിത്രം showbox വിതരണം നടത്തി.... ക്രിട്ടിസിന്റെ ഇടയിൽ ചിത്രം മികച്ച പ്രതികരണം നേടി...

90th Academy Awards യിലെ Best Foreign Language Film വിഭാഗത്തിൽ സൗത്ത് കൊറിയയുടെ ഒഫിഷ്യൽ എൻട്രി ആയിരുന്ന ഈ ചിത്രം ആ വർഷത്തെ അവിടത്തെ ഏറ്റവും വലിയ പണംവാരി പാടങ്ങളിൽ രണ്ടാമതും എത്തി... 26th Buil Film Awards യിലെ കുറെ ഏറെ വിഭാഗങ്ങളിൽ അവാർഡ്‌ഉകൾ  കരസ്ഥമാക്കിയ ഈ ചിത്രം 21st Fantasia International Film Festival ഇലെ മികച്ച നടൻ വിഭാഗത്തിൽ Song Kang-ho പുരസ്ക്കാരം നേടി... അതുപോലെ 37th Korean Association of Film Critics Awards,1st The Seoul Awards,3rd Asian World Film Festival,38th Blue Dragon Film Awards,17th Director's Cut Awards,25th Korea Culture & Entertainment Awards,17th Korea World Youth Film Festival,12th Asian Film Awards,എന്നിങ്ങനെ പല വേദികളിലും നിറഞ്ഞ കൈയടിയോടെ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം അവിടെയെല്ലാം പല വിഭാഗങ്ങളിൽ ആയി അവാർഡുകളും നേടി.... Korean
English,German ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം ഇനി മുതൽ എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ.... ഒരു മികച്ച അനുഭവം

No comments:

Post a Comment