Saturday, November 3, 2018

Gold(hindi)



1948 ഇലെ ഇന്ത്യൻ ഒളിമ്പിക്സ് ഹോക്കി വിജയത്തെ ആസ്പദമാക്കി എടുത്ത ഈ Indian historical sports-drama ചിത്രം ആദ്യമായി സൗദി അറേബ്യയിൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ആയിരുന്നു....

Reema Kagti, Rajesh Devraj എന്നിവരുടെ കഥയ്ക് Reema Kagti തിരക്കഥയും സംവിധാനവും ചെയ്ത ഈ ചിത്രത്തിൽ Akshay Kumar, AC Chatterjee യിൽ inspire ആയ Tapan Das എന്ന വേഷം കൈകാര്യം ചെയ്തു.. അദ്ദേഹത്തെ കൂടാതെ Kunal Kapoor, Mouni Roy, Amit Sadh എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

ചിത്രം പറയുന്നത് തപൻ ദാസ് എന്നാ ഇന്ത്യൻ ഹോക്കി ടീം മാനേജറിന്റെ കഥയാണ്... ഇന്ത്യൻ സ്വാതത്ര്യ സമരം നടക്കുന്നതിനു ഇടയിൽ തപൻ ഇന്ത്യയ്ക് ഹോക്കിയിൽ മെഡൽ മെഡൽ നേടാൻ കലാകാരെ വാർത്തെടുക്കുന്നതും അതിനോട് അനുബന്ധിച്ച അദ്ദേഹത്തിനും അദേഹത്തിന്റെ ടീമിനും നേരിടേണ്ടി വന്ന പ്രതിസന്തതികളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

കുനാൽ കപൂർ സമ്രാട് എന്നാ വേഷം കൈകാര്യം ചെയ്തപ്പോൾ മൗനി റായ് മോനോബിന ഡാസ് എന്ന തപന്റെ ഭാര്യ കഥാപാത്രവും Amit Sadh, Pradeep Chhatani, Vineet Kumar Singh എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്...

Javed Akhtar, Vayu, Arko Pravo Mukherjee, Chandrajeet Gannguli എന്നിവരുടെ വരികൾക്ക് Sachin-Jigar,Arko, Tanishk Bagchi എന്നിവർ ഈണമിട്ട നല്ല കുറെ ഗാനങ്ങൾ ചിത്രത്തിൽ ഉണ്ട്... Álvaro Gutiérrez ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ Anand Subaya ആണ്... .Excel Entertainment ഇന്റെ ബന്നേറിൽ Ritesh Sidhwani,Farhan Akhtar എന്നിവർ നിർമിച്ച ചിത്രം AA Films India,Zee Studios Intl എന്നിവരും ചേർന്നാണ് വിതരണം നടത്തിയത്....

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും അതിഗംഭീര വിജയം ആയി.... ഈ വർഷം ഞാൻ കണ്ട ഒരു മികച്ച ചിത്രം

No comments:

Post a Comment