Tuesday, November 20, 2018

Stree(hindi)





"ഓ സ്ത്രീ കൽ ആന "

"നാളെ ബാ " എന്നാ നഗരസംബന്ധിയായ കെട്ടുകഥയെ ആസ്പദമാക്കി Raj Nidimoru ഉം  Krishna D.K.ഉം കഥയും തിരക്കഥയും രചിച്ച ഈ രാജ് കുമാർ രോ, ശ്രദ്ധ കപൂർ ചിത്രം Amar Kaushik ആണ് സംവിധാനം ചെയ്തിരിക്കുന്നത്...

ചന്ദേരി എന്നാ ഗ്രാമത്തിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്... ആ  നാട്ടിലെ ആൾകാർ "സ്ത്രീ" എന്നാ ഒരു രക്ഷസ്സ്ഇനെ പേടിച് ജീവിക്കുന്നവർ ആണ്.. ആ നാട്ടിലെ നാല് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവകാലത് അവൾ വരും എന്നും അവിടത്തെ ആണുങ്ങലെ പിടിച്ചു കൊണ്ട് പോകും എന്നാണ് അവിടെയുള്ളവർ വിശ്വസിച്ചു പോരുന്നത്...കാരണം ആ നാല് രാത്രികൾക് ശേഷം പല പരുഷന്മാരും അവിടെ നിന്നും അപ്രതീക്ഷമായിട്ടുണ്ട്.. . അതുകൊണ്ട് തന്നെ അവളിൽ നിന്നും രക്ഷപെടാൻ അവർ ഒരു ഉപായം കണ്ടുപിടിക്കുന്നതും അതിനിടെ വിക്കി എന്നാ ആ നാട്ടിലെ ഒരു ടൈലർ അവിടത്തെ ഉത്സവകാലത് മാത്രം അവൻ കണ്ട പെൺകുട്ടിയുമായി അടുപ്പത്തിൽ ആകുന്നതും അതിനോട് അനുബന്ധിച്ചു അവിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

വിക്കി എന്നാ സ്ത്രീകളുടെ ടൈലർ ആയി രാജ് കുമാർ റൗ എത്തിയപ്പോൾ ഒരു പേരില്ല നിഗൂഢ പെൺകുട്ടിയായി ശ്രദ്ധ കപൂർ വേഷമിടുന്നു... ഇവരെ കൂടാതെ Pankaj Tripathi, Flora Saini, Aparshakti Khurana, Abhishek Banerjee എന്നിങ്ങനെ നല്ലൊരു താരനിര ചിത്രത്തിന്റെ കാതൽ ആയി ചിത്രത്തിന്റെ പിറകിൽ ഉണ്ട്..

Vayu, Badshah,  Jigar Saraiya  എന്നിവരുടെ വരികൾക്ക് Sachin-Jigar എന്നിവർ നൽകിയ സംഗീതം മികച്ചതായിരുന്നു... T-series ആണ് ഗാനങ്ങൾ വിതരണം നടത്തിയത്... Maddock Films,D2R Films എന്നിവരുടെ ബന്നേറിൽ Dinesh Vijan
Raj Nidimoru,  Krishna D.K. എന്നിവർ നിർമിച്ച ഈ ചിത്രം AA Films ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും പ്രകടനവും നടത്തിയ ചിത്രം എല്ലാരും കണ്ടു ആസ്വദിക്കൂ... ഒരു മികച്ച സിനിമാനുഭവം... 

No comments:

Post a Comment