അവൾ ഒരു പെൺകുട്ടി ആയിരുന്നു... ഒരു കട്ട മുസ്ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ട് തന്നെ അവളുടെ സ്വതത്രയും എന്നത് വഡോദരയുടെ ആ നാല് ചുവരുകൾക് ഉള്ളൽ ആയിരുന്നു... പക്ഷെ അവൾക് പറക്കാൻ ആഗ്രഹിച്ചു... പറന്ന് പറന്ന് പറന്ന് ലോകം മുഴുവൻ കീഴടകാൻ..
അത് അത്ര എളുപ്പം ആയിരുന്നില്ല...ഭർത്താവിന്റെ വാക്കിനെ ധിക്കരിച്ചു സ്വന്തം മകളുടെ സന്തോഷവും അവളുടെ ആഗ്രഹത്തിന് ചിറകു വിരിയിപ്പിച്ച ആ അമ്മയ്ക്കും കയ്യടി കൊടുക്കണം... അത്രേ ഏറെ മനോഹരമായി തന്നെ നജ്മ എന്ന കഥാപാത്രമായി മെഹർ വിജ് ജീവിച്ചു.. ഇൻസിയ ആയി സായ്‌റ വസീമും അതിഗംഭീര പ്രകടനം നടത്തി... ആമിർ ജിയുടെ ശക്തി കുമാർ എന്ന കഥാപാത്രവും ചിത്രത്തിന്റെ നട്ടൽ ആയി ചിത്രത്തിന്റെ മിഴുവൻ കഥാഗതിയേയും നിയന്ത്രിച്ചപ്പോ അടുത്ത കാലത് കണ്ട ഏറ്റവും മികച്ച ഫാമിലി ഡ്രാമ ആയി ഈ ചിത്രം മാറുകയായിരുന്നു...
ആമിർഖാനും കിരൺ രാവും കുടി പ്രൊഡ്യൂസ് ചെയ്ത ഈ സിനിമ അദ്വൈത് ചന്ദൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്...
പെൺകുട്ടിളുടെ കൂടെ നടക്കുന്ന പല അത്യാചാരങ്ങളും അവർ വെറും വീട്ടിൽ ജോലി മാത്രം ജോലി ചെയ്യുന്ന ഒരു മെഷീൻ ആണ് എന്ന് തെറ്റിദ്ധരിക്കുന്ന കുറെ ഏറെ ആൾകാര്ക് ഒരു മുഖത്തടി ആണ് ഈ ചിത്രം... പെൺകുട്ടി അവൾ അമ്മയായിക്കൊള്ളട്ടെ,ഭാര്യ,മകൾ അത് ആരും ആവട്ടെ അവർക്കും അവരുടെ സ്വപ്നങ്ങളും ,അവരുടെ ആഗ്രഹങ്ങളും ഉണ്ടാകും...അത് സാധിച്ചു കൊടുത്തിലേക്കിൽ ചിലപ്പോ ജീവിതം തന്നെ കൈവിട്ടു പോകും എന്ന ഒരു വലിയ സന്ദേശവും ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നുണ്ട് ...
ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആണ്...
കൗസർ മുനീറിന്റെ വരികൾക് അമിത് ത്രിവേദി സംഗീതം നൽകിയ എല്ലാ ഗാനങ്ങളും ഒന്നിലൊന്ന് മികച്ചതാണ് .. ഇതിൽ "മേരി പ്യാരി അമ്മി" എന്ന ഗാനം ശരിക്കും അദ്‌ഭുടപെടുത്തി....
പെൺകുട്ടികൾ ഉള്ള എല്ലാ അമ്മമാർക്കും ഒരു സല്യൂട്ട് നൽകികൊണ്ട് ....... കാണാൻ മറക്കേണ്ട....

No comments:
Post a Comment