Saturday, October 27, 2018

Raatasan(tamil)



"സാർ അന്ത ആൾ ഒരു സൈക്കോ..സൈക്കോ മർഡർ പറ്റി എന്ന് സിനിമാവാക് നാൻ തേടണ ഡീറ്റെയിൽസ് താൻ ഇത് "

ആദ്യമായി ഒരു ചിത്രം തിയേറ്ററിൽ കണ്ടു എണീറ്റു കൈയടിച്ച ചിത്രം ആയിരുന്നു ദൃശ്യം... ഇന്ന് ആ ചരിത്രം വീണ്ടും ആവർത്തിച്ചു.... അതും ഒരു തമിൾ സിനിമ കണ്ടിട്ട്.... Ram kumar കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്
വിഷ്ണു വിശാൽ നായകൻ ആയ "രാക്ഷസൻ "

ചിത്രം പറയുന്നത് അരുൺ കുമാറിന്റെ കഥയാണ്.... സിനിമാപ്രേമം തലയ്ക്കു പിടിച്ച അരുൺ തന്റെ സിനിമയ്ക്കായി പല  യഥാർത്ഥ സൈക്കോ വില്ലൻ ആൾക്കാരെ കുരിച് പല ഡീറ്റൈൽസും വച്ചു പഠിക്കുന്ന നേരത് പോലീസ് ജീവനകാരണയായ ചേട്ടന്റെയും കുടുംബത്തിന്റെയും ആവശ്യപ്രകാരം അദ്ദേഹം sub-ഇൻസ്‌പെക്ടർ ആയി നാട്ടിലെ പോലീസ് സ്റ്റേഷനിൽ എത്തുന്നതും ഒരു പ്രത്യേക രീതിയിൽ കൊലപാതകം നടക്കുന്ന ചില സംഭവങ്ങളിലേക് അദേഹത്തിന്റെ ശ്രദ്ധ തിരിയുന്നതും അതിനോട് അനുബന്ധിച്ച പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....

ആദ്യം ആയി ഒരു ത്രില്ലെർ ചിത്രം തിയേറ്ററിൽ നിന്നും കാണാൻ ചാൻസ് കിട്ടിട്ടും കാണാതെ നിന്നതുനു വിഷമം തോന്നിയ ചിത്രം ആയിരുന്നു പൃഥ്‌വി ചിത്രം "മെമ്മറീസ്".. അത് കണ്ടപ്പോൾ എങ്ങനെ ആണോ സീറ്റ്‌ എഡ്ജ് ഇരുന്നു ചിത്രം കണ്ടത് അതുപോലെ ആയിരുന്നു ഈ ചിത്രത്തിന്റെ ഓരോ സെക്കണ്ടും... സസ്പെൻസ് എന്നാ എജ്ജാതി.... ഇത്രേയ്കും ത്രില്ല് അടിച്ചു അടുത്ത കാലത്ത് ഒരു ചിത്രവും ഞാൻ കണ്ടിട്ടില്ല... അതുകൊണ്ട് തന്നെ ഈ ചിത്രം കാണാൻ സാധിച്ചത് ഒരു സിനിമാപ്രേമി എന്നാ നിലയിൽ വളരെ ഏറെ സന്തോഷം തോന്നി...

പ്രകടനം വച്ചു നോക്കുമ്പോൾ വിഷ്ണു വിശാലിന്റെ കയ്യിൽ അരുൺ കുമാർ എന്നാ പോലീസ് കഥാപാത്രം ഭദ്രം ആയിരുന്നു...അമല പോളിന്റെ വിജി , Inspector Rajamanickkam ആയി എത്തിയ രാജാ രവിയും, ടീച്ചർ കഥാപാത്രം ചെയ്ത ആ മനുഷ്യൻ (പേർ അറിയില്ല ), Thomas ചെയ്ത ക്രിസ്റ്റഫർ എന്നി കഥാപാത്രങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ.. ബാക്കിയുള്ളവരും അവരുടെ റോൾസ് അതിഗംഭീരം ആയി അവതരിപ്പിച്ചു...

P. V. Sankar ഇന്റെ ഛായാഗ്രഹണവും, Ghibran ഇന്റെ സംഗീതവും ചിത്രത്തിന്റെ ലെവൽ പല മടങ്ങു വർധിപ്പിച്ചു.. പ്രത്യേകിച്ച് ആ പാശ്ചാത്തലസംഗീതം...ചിത്രം എഡിറ്റിംഗ് നിർവഹിച്ച San Lokesh നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട്... ഓരോ  സെക്കണ്ടും എങ്ങനെ ഇത്ര മികച്ച രീതിയിൽ നിങ്ങളുടെ എഡിറ്റിംഗ് മെഷീൻ എങ്ങനെ മെനഞ്ഞടുത്തു..... hatss off....ഗാനങ്ങളും മികച്ചവയായിരുന്നു...

Axess Film Factory ഇന്റെ ബന്നേറിൽ G. Dilli Babu
R. Sridhar എന്നിവർ നിർമിച്ച ഈ ചിത്രം Trident Arts
Skylark Entertainment എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.... ക്രിട്ടിൿസിന്റെ ഇടയിൽ അതിഗംഭീര വരവേൽപ് ലഭിച്ച ചിത്രം പക്ഷെ തിയേറ്ററിൽ തണുത്ത പ്രതികരണം ആണ് നടത്തുന്നത് എന്നാ കേട്ടത്.. പക്ഷെ മൗത് പബ്ലിസിറ്റി ചിത്രത്തിന് വളരെ സഹായം ആയിട്ടുണ്ട് എന്നും കേൾക്കുന്നു... തിയേറ്ററിൽ നിന്നും മുഴങ്ങിയ ആ കൈയടികൾ തന്നെ അതിനു ഉദാഹരണം....

ഒറ്റ വാക് don't miss from theater....

No comments:

Post a Comment