Tuesday, October 23, 2018

Valkyrie(english)


20 ജൂലൈ 1944 യിൽ രണ്ടാം മഹായുദ്ധകാലത് ജർമനിയിൽ  നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എടുത്ത ഈ ഹിസ്റ്റോറിക്കൽ ത്രില്ലെർ ചിത്രത്തിൽ Tom Cruise,Kenneth Branagh,Bill Nighy,Tom Wilkinson എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി... Christopher McQuarrie, Nathan Alexander എന്നിവരുടെ കഥയ്ക്കും  തിരക്കഥയ്കും Bryan Singer ആണ് ചിത്രം സംവിധാനം ചെയ്തത്...

ചിത്രം പറയുന്നത് Colonel Claus von Stauffenberg  ഇന്റെയും അയാളുടെ ഒരു പോരാട്ടത്തിന്റെയും കഥയാണ്... രണ്ടാം മഹായുദ്ധകാലത്തിന്റെ തുടക്കത്തിൽ ടുണീഷ്യയിൽ നടന്ന ഒരു പോരാട്ടത്തിൽ സ്വന്തം വലതു കൈയും, ഇടതു കണ്ണും, ഇടതു ചെറുവിരലും നഷ്ടപെട്ട stauffenberg ഇന്റെ സഹായത്താൽ Major General Henning von Tresckow  ഹിറ്റ്ലറെ കൊല്ലാൻ ഇറങ്ങുന്നു... ഹിറ്റ്ലർ വന്ന ഒരു സ്ഥലത്തു എത്തുന്ന stauffernberg ഉം സംഘവും അവിടെ ഒരു ബോംബ് ബ്ലാസ്റ്റേ നടത്തി രക്ഷപെടുന്നു....പിന്നീട് നാസി പടകളെ പിടിച് ജർമ്മനി കൈയടക്കാൻ Operation Valkyrie പുറപ്പെടുവിക്കുന്നതും
 അവർ പക്ഷെ അവർ പോലും അറിയാതെ ആ ശ്രമം പാളിപോകുന്നതിലൂടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയാൻ ശ്രമിക്കുന്നത്...

Claus von Stauffenberg എന്നാ കഥാപാത്രത്തെ ടോം ക്രൂയിസ് അവതരിപ്പിച്ചപ്പോൾ Major General Henning von Tresckow ആയി Kenneth Branagh ഉം Adolf Hitler ആയി David Bamber ഉം എത്തി.. ഇവരെ കൂടാതെ Tom Wilkinson, Terence Stamp, Bill Nighy എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

Newton Thomas Sigel ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം John Ottman ഉം എഡിറ്റിംഗ് John Ottman ഉം നിർവഹിചു... ഇംഗ്ലീഷ് ജർമ്മൻ എന്നി എന്നി ഭാഷകളിൽ ചിത്രം പുറത്തിറങ്ങിട്ടുണ്ട്.... ചിത്രം stauffenberg കുടുംബത്തിൽ അപ്രിയം ഉണ്ടാക്കിയെന്നും കൂടാതെ പൊളിറ്റീഷൻസിന്റെ ഇടയിലും ചിത്രം പല പ്രശങ്ങൾ നേരിട്ടിടുണ്ട് എന്ന് കേൾക്കുന്നു.... അതുകൊണ്ട് പല പ്രാവിശ്യം റിലീസ് നീട്ടിയ ചിത്രം ചിത്രീകരണം കഴിഞ്ഞു ഏതാണ്ട്  രണ്ടു വർഷത്തിന് ശേഷം ആണ് റീലീസ് ആയത്...

United Artists,Bad Hat Harry Productions,Cruise/Wagner Productions,Studio Babelsberg എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Christopher McQuarrie
Bryan Singer,Gilbert Adler എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം MGM Distribution Co.,20th Century Fox എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... .ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ കിട്ടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ ഗംഭീര വിജയം ആയിരുന്നു.. .

Academy of Science Fiction, Fantasy & Horror Films ഇന്റെ
Saturn Awards ഇൽ Best Action/Adventure/Thriller Film, Best Director ( Bryan Singer), Best Actor (Tom Cruise), Best Supporting Actor( Bill Nighy),Best Supporting Actress( Carice van Houten), Best Music(John Ottman), Best Costume (Joanna Johnston) അവാർഡ്കൾ നേടിയ ഈ ചിത്രം Visual Effects Society Awards യുടെ Outstanding Supporting Visual Effects in a Feature Motion Picture നോമിനേഷനും അർഹമായി....

ഒരു നല്ല ത്രില്ലെർ ചിത്രം...

No comments:

Post a Comment