Friday, October 19, 2018

Mayakkam enna(tamil)



"വോട വോട വോട ദൂരം കൊറിയലെ
പാട പാട പാടെ പാട്ടും മുടിയിലെ
പോക പോക പോക ഒന്നും പുരയിലെ
ആകെ മൊത്തം ഒന്നും വേലങ്ങളെ "

സെല്വരാഘവൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തമിൾ മ്യൂസിക്കൽ ചിത്രത്തിൽ ധനുഷ്, റിച്ച ഗംഗോപാധ്യായ്, സുന്ദർ രാമു,രവി പ്രകാശ്  എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.... ഈ ചിത്രം പറയുന്നത് കാർത്തിക്കിന്റെ കഥയാണ്...

ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആവാൻ കൊതിച്ചു നടക്കുന്ന കാർത്തികിനെ കൂട്ടികാകിടയിൽ  "ജീനിയസ് " എന്നാ ഓമനപ്പേരിൽ ആണ് അറയപ്പെട്ടിരുന്നത്.... Madhesh Krishnasamy യെ പോലെ വലിയൊരു ഫോട്ടോഗ്രാഫർ ആവാൻ നടക്കുന്ന അദ്ദേഹം ഒരു ഘട്ടത്തിൽ സ്വന്തം തന്റെ ജീവിതം മാറ്റിമറിക്കുന്ന ഒരു ഫോട്ടോ എടുക്കുന്നതും പക്ഷെ അത് വച്ചു കാർത്തിക് ഏറ്റവും കൂടുതൽ ആരാധിച്ച ആൾ തന്നെ അയാളെ  ചതിച്ചപ്പോൾ കാർത്തിക്കിന്റെ ജീവിതം മാറിമറിയുന്നതും ആണ്  കഥാസാരം.....

കാർത്തിക് ആയി ധനുഷിന്റെ മാസമാരിക പ്രകടനം ചിത്രത്തിന്റെ കാതൽ ആയപ്പോൾ Richa Gangopadhyay യുടെ യാമിനി, Raviprakash ഇന്റെ Madhesh Krishnasamy, എന്നിവരും അവരുടെ റോൾ ഭംഗിയാക്കി...

Aum Productions ഇന്റെ ബന്നേറിൽ Dineshkumar, Easwaramoorthy, Manohar Prasad,Ravi Shankar Prasad
Selvaraghavan എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Ramji യും എഡിറ്റിംഗ് Kola Bhaskar ഉം നിർവഹിച്ചു.. Gemini Film Circuit ആണ് ചിത്രം വിതരണം നടത്തിയത്.. 

Selvaraghavan, ധനുഷ് എന്നിവരുടെ വരികൾക്ക് G. V. Prakash Kumar ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ സമയം ഹിറ്റ്‌ ചാർട്ടിൽ ഇടംപിടിച്ചവയായിരുന്നു... .റേഡിയോ മിർച്ചിയും ജമിനി ഓഡിയോയും  ചേർന്നാണ് ഗാനങ്ങൾ വിതരണം നടത്തിയത്... .

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി... Edison Awards യിൽ മികച നടി, എഡിറ്റർ, ഛായാഗ്രഹണം എന്നി അവാർഡ് നേടിയ ചിത്രം  Norway Tamil Film Festival പ്രദർശനം നടത്തുകയും മികച്ച നടി, എഡിറ്റർ, ഡബ്ബിങ് ആര്ടിസ്റ് എന്നി വിഭാഗത്തിൽ അവാർഡ് വാങ്ങുകയും ചെയ്തു...2017 യിൽ Mr.Karthik എന്നാ പേരിൽ ചിത്രം തെലുങ്കിൽ ഡബ്ബ് ചെയ്തും ഇറക്കിട്ടുണ്ട്.. .

എന്റെ ഇഷ്ട ധനുഷ് ചിത്രങ്ങളിൽ ഒന്നു

No comments:

Post a Comment