Thursday, October 4, 2018

Yuddham sei (tamil)



തമിൾ സിനിമയിലെ ഏറ്റവും അണ്ടർ  റേറ്റഡ് ആയ നായകരിൽ മുൻപന്തിൽ ഉള്ള ഒരാൾ ആകും ചേരൻ.... ഭാരതി കണ്ണമ്മ എന്ന് ചിത്രത്തിൽ തുടങ്ങി ഇതുവരെ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം നടൻ, കഥാകൃത്, സംവിധാനം, നിർമാണം എന്നിങ്ങനെ തമിൾ സിനിമയിലെ സകലകാല വല്ലഭന്മാരിൽ ഒരാൾ ആണ്... ഇദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ്, പോകിഷം, യുദ്ധം സെയ് എന്നിച്ചിത്രങ്ങൾ എത്ര വട്ടം കണ്ടു എന്നതിന് കണക്കു ഇല്ലാ... ഇവടെ ഞാൻ പറയാൻ പോകുന്ന ചിത്രം അദേഹത്തിന്റെ ഈ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ യുദ്ധം സെയ് എന്നാ ചിത്രത്തത്തെ കുറിച്ചാണ്..

Mysskin കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചു 2011 ഇല്ല പുറത്തിറങ്ങിയ തമിൾ neo-noir crime thriller film ആയിരുന്നു യുദ്ധം സെയ്... സിറ്റിയിലെ ചില ഇടങ്ങളിൽ ഒരു ബോക്സിൽ ചില കൈകൾ പ്രത്യക്ഷ പെടുന്നതും ആ കേസ്  ജെ കെ എന്നാ ഓമനപ്പേരിൽ ഡിപ്പാർട്മെന്റിൽ അറിയപ്പെടുന്ന ജയകൃഷ്ണനിൽ എത്തുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു.. സ്വന്തം അനിയത്തിയുടെ തിരോധാനം അന്വഷിച്ചു വാരിയായിരുന്ന അദേഹത്തിന്റെ മുൻപിൽ ഈ കേസ് ഒരു വഴിത്തിരിവ് ആകുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങൾ എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ജയകൃഷ്ണൻ എന്നാ jk ആയി ചേരൻ മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ ജയപ്രകാശ്, Dipa Shah,Y. Gee. Mahendra,Lakshmi Ramakrishnan എന്നിങ്ങനെ വലിയൊരു താരനിര അദ്ദേഹത്തിന്റെ സപ്പോർട്ടിന് ചിത്രത്തിൽ ഉണ്ട്... സ്ഥിരം മിസ്സികൻ ചിത്രം മാതിരി പല ദൂരൂഹ ക്ലൂകളും, സംഭവങ്ങളും അതിഗംഭീരമായി കോർത്തിണക്കി പ്രായഃക്ഷകനെ ആകാംഷയുടെ മുൾമുനയിൽ ഈ ചിത്രം നിർത്തുന്നുണ്ട്... .ചില യുദ്ധ സീൻസ് ഒക്കെ മിസ്സികണ് ടച്ച്‌ എടുത്തു കാണിക്കും...

കെ മ്യൂസിക് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sathyaയും എഡിറ്റിംഗ് Gagin ഉം നിർവഹിക്കുന്നു... AGS Entertainment ഇന്റെ ബന്നേറിൽ Kalpathi S. Aghoram Kalpathi S. Ganesh, Kalpathi S. Suresh എന്നിവർചേർന്നു നിർമിച്ച ഈ ചിത്രം Lonewolf Productions, AGS Entertainment എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. .

Gharshane എന്നാ പേരിൽ കന്നഡത്തിൽ പുനര്നിര്മിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയപ്പോൾ വളരെ ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ചത് കാരണം ചിത്രം ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനവും നടത്തി... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടു നോക്കു... ഒരു മികച്ച സിനിമാനുഭവം

No comments:

Post a Comment