Sunday, October 7, 2018

The other me/Eteors Ego (greek)



അങ്ങനെ ആദ്യമായി ഒരു ഗ്രീക്ക് ചിത്രം കണ്ടു... ഒറ്റ വാക്കിൽ just amazing

Sotiris Tsafoulias കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ ചിത്രം ഒരു മാത്തമാറ്റിക്സ് ക്രൈം ഡ്രാമയാണ്....
Prof.Dimitirs Lainis യിലൂടേ ആണ് ചിത്രത്തിന്റെ സഞ്ചാരം... ഒരു ക്രിമിനോളജി പ്രൊഫസ്സർ ആയ അദ്ദേഹം ആ നാട്ടിൽ അടുത്തിടെ നടന്നു വരുന്ന ചില അപകട മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതും അതിലെ ചില common facts pythagoras സിദ്ധാന്തകളെയും അവിടെ കണ്ടെടുക്കുന്ന ചില വചനങ്ങൾ pythagorus ഇന്റെ വാക്കുഇലേക്കും വിരൽ ചൂണ്ടിയപ്പോൾ  അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ dimitirs ഉം അദേഹത്തിന്റെ സുഹൃതും ശ്രമിക്കുന്നതും ആണ് ചിത്രത്തിന്റെ ആധാരം...

Pigmalion Dadakaridis ആണ് Professor Dimitris Lainis എന്നാ കഥാപാത്രം കൈകാര്യം ചെയ്തത്... 
Dimitris Katalifos ഇന്റെ Aristotelis Adamantinos,
Kora Karvouni ഇന്റെ Danae,
Manos Vakousis ഇന്റെ Apostolos Barassopoulos എന്നാ കഥാപാത്രങ്ങളും ചിത്രത്തിന്റെ മറ്റു പ്രധാനകഥാപാത്രങ്ങൾ ആണ്...

Giorgos Mihelis ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം  Kostas Maragos ഉം എഡിറ്റിംഗ്  Giorgos Georgopoulos ഉം നിർവഹിച്ചു...  Fenia Cossovitsa ആണ് ചിത്രം നിർമിച്ചത്...ക്രിട്ടിൿസിന്റെ ഇടയിൽ mikacha അഭിപ്രായം നേടിയെങ്കിലും ഒരു ടാക്സി ഡ്രൈവറുടെ കൊലപാതകത്തിന് കാരണം ആണ് ഈ ചിത്രമാണ് എന്നാ കേൾവി വന്നത്കൊണ്ട് ചിത്രം തീയേറ്ററിൽ റീലീസ് ആയില്ല എന്നാണ് കേട്ടത്...

2017 യിലെ Hellenic Film Academy Awards യിൽ Best specual effects and Cinematic innovation award നേടിയ ഈ ചിത്രത്തെ തേടി Los Angeles Greek Film Festival (LAGFF) (2017) യിലെ orpheus അവാർഡും നോമിനേഷനും, Thessaloniki Film Festival (2016)യിലെ Youth jury award ഉം audience award ഉം കിട്ടിട്ടുണ്ട്.. .

Don't miss...ഈ ചിത്രത്തിന്റെ ഒരു ഇന്ത്യൻ പതിപ്പ് കാണാൻ ആഗ്രഹിക്കുന്നു

No comments:

Post a Comment