Tuesday, October 9, 2018

The extraordinary journey of a fakir(hindi/english/french)



മനസ് നിറച ഒരു ഫകീറിന്റെ കഥ....

Romain Puertolas ഇന്റെ The Extraordinary Journey of the Fakir Who Got Trapped in an Ikea Wardrobe എന്നാ നോവലിനെ ആസ്പദമാക്കി Ken Scott സംവിധാനം ചെയ്ത ഈ French English-language comedy-adventure ചിത്രത്തിൽ ധനുഷ്, Bérénice Bejo, Erin Moriarty, Barkhad Abdi എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് Ajatashatru Lavash Patel എന്നാ ബോംബെകാരന്റെ കഥയാണ്.... മുംബൈയിലെ ഒരു തെരുവിൽ ചില കൺകട്ടിവിദ്യകളും, കൊച്ചു കൊച്ചു ജീവിത  പ്രശ്ങ്ങളും ആയി മുൻപോട്ടു പോയ അവന്റെ ജീവിതത്തിൽ പെട്ടന്നുള്ള  അമ്മയുടെ മരണം അവനെ അവന്റെ അച്ഛനെ കുറിച്ച് അറിയാൻ കാരണമാകുന്നതും അങ്ങനെ അച്ചനെ തേടി ഫ്രാൻസിലേക് പുറപ്പെട്ട അജാതശത്രുവിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയുള്ള യാത്രയാണ്‌ ചിത്രത്തെ കഥ.....

Ajatashatru Lavash Patel  എന്നാ കഥാപാത്രമായി ധനുഷിന്റെ മിന്നും പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ.. ധനുഷിനെ കൂടാതെ Bérénice Bejo ഇന്റെ Nelly Marnay, Erin Moriarty യുടെ Marie Rivière, Barkhad Abdi യുടെ Wiraj എന്നാ കഥാപാത്രവും മികച്ചതായിരുന്നു...

Luc Bossi,Jon Goldman,Saurabh Gupta,Aditi Anand,Gulzar Chahal എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Vincent Mathias ഉം സംഗീതം Amit Trivedi, Nicolas Errèra എന്നിവർ ചേർന്നു നിർവഹിച്ചു..

India, France, Italy, Libya എന്നി രാജ്യങ്ങളിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷങ്ങളിൽ പുറത്തിറങ്ങിട്ടുണ്ട്.. Vazhkaiya Thedi Naanum Poren എന്നാ പേരിൽ ചിത്രം തമിളിലേക്കും ഡബ്ബ് ചെയ്തു വരുന്നു... Sony Pictures അന്ന് ചിത്രം വിതരണം ചെയ്തത്...

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം കാഴ്ചവെച്ചു...  കാണു ആസ്വദിക്കൂ ഈ കൊച്ചു ചിത്രം..

No comments:

Post a Comment