"ഞാൻ കൂടെ ഇല്ലെങ്കിൽ ഇത് ഒരു അവാർഡ് പടം ആയേനെ "
Sachin Kundalkar ഇന്റെ മറാത്തി ചിത്രം ഹാപ്പി ജേർണയെ ആസ്പദമാക്കി അഞ്ജലി മേനോൻ തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ മലയാളം സൈക്കോളജികൽ ഡ്രാമയിൽ നസ്രിയ, പ്രിത്വിരാജ്,പാർവതി എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
നീലഗിരിയുടെ മടിത്തട്ടിൽ വളർന്ന ഒരു ഏട്ടന്റെയും അനിയത്തിയിടെയും കഥയാണ് ചിത്രം പറയുന്നത്... വീട്ടിലെ പ്രശനങ്ങൾ കാരണം കടൽ കടന്ന ജോഷുവ അച്ഛന്റെ ഒരു ഫോൺ കാൾ നാട്ടിലേക എത്തിക്കുന്നതും അവിടെ വച്ചു അദ്ദേഹവും അനിയത്തി ജെന്നിയും തമ്മിലുള്ള സ്നേഹബന്ധം,പുതു പ്രതീക്ഷകൾ, ജോഷുവയുടെ പ്രേമം എല്ലാം ആണ് ചിത്രത്തിന്റെ ആധാരം....
ആദ്യ വാചകത്തിൽ പറഞ്ഞപോലെ ജെന്നി എന്നാ ജെന്നിഫെർ ആണ് ചിത്രത്തിന്റെ കാതൽ.... നസ്രിയ ആ വേഷം അതിഗംഭീരം ആക്കി.. അതുപോലെ ജോഷുവ എന്ന കഥാപാത്രം ആയി പൃഥിവീയും, രഞ്ജിത്തിന്റെ അലോഷി, അതുൽ കുൽക്കർണിയുടെ അഷ്‌റഫ് എന്നാ കഥാപാത്രവും ചിത്രത്തിൽ മികച്ച പ്രകടനം നടത്തി...
Rejaputhra Visual Media,Little Films India എന്നിവരുടെ ബന്നേറിൽ M. Renjith നിർമിച്ച ഈ ചിത്രം Rejaputhra Release, Popcorn Entertainments എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... Littil Swayamp ഛായാഗ്രഹണവും, Praveen Prabhakar എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ മാസ്മരിക ബിജിഎം Raghu Dixit നിർവഹിചു..
Rafeeque Ahmed, Shruthy Namboothiri എന്നിവരുടെ വരികൾക്ക് M. Jayachandran, Raghu Dixit എന്നിവർ ഈണമിട്ട ഈ ചിത്രത്തിലെ ഗാനങ്ങൾ Muzik 247 വിതരണം നടത്തി.... ഇതിലെ ആരാരോ, വാനാവില്ലെ എന്ന് തുടങ്ങുന്ന ഗാനങ്ങൾ എന്റെ പ്രിയ ഗാനങ്ങളിൽ ആവുന്നു...
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടി... ഒരു മികച്ച അനുഭവം

No comments:
Post a Comment