Tuesday, October 16, 2018

Nizal (short film)



"Every parent should be a shadow"

അമിത് കെ മുരളി കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ഷോർട് ഫിലിമിൽ ശിഖ സുരേഷ് , ആദർശ്, സിബിദാസ്, ശുഭ സാജു  ,അജയ് ദാസ് പി എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് കൊച്ചു ശിഖയുടെ കഥയാണ് ... ഒരു സ്കൂൾ ദിനം രാവിലെ സ്കൂളിലേക്ക് നടന്ന ശിഖയുടെ കൊച്ചു ജീവിതത്തിൽ നടക്കുന്ന അപകടം ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം...

നാട്ടിൽ കണ്ടുവരുന്ന അല്ലെങ്കിൽ കൂടികൊണ്ട് വരുന്ന കുട്ടികൾക്ക് നേരെയുള്ള ആക്രമണം വിഷയം ആയ ചിത്രത്തിൽ അതിൽ എങ്ങനെ അറിയാതെ എങ്കിലും ചിലപ്പോൾ അച്ഛനമ്മമാർ കാരണം ആകുന്നു എന്നതും ചിത്രം പറയാൻ ശ്രമം നടത്തുന്നുണ്ട്..

ശിഖ എന്നാ കഥാപാത്രം ആയി എത്തിയ ശിഖ സുരേഷിന്റെ പ്രകടനം തന്നെ ആയിരുന്നു ചിത്രത്തിന്റെ കാതൽ.. പക്ഷെ ഞാൻ ഞട്ടിയത് പേരില്ല കഥാപാത്രം ആയി എത്തിയ ആ കഥാപാത്രത്തിൽ ആയിരുന്നു. ..അദ്ദേഹവും ശിഖയും സ്‌ക്രീനിൽ ഉള്ള സമയം ശരിക്കും ടെൻഷൻ അടിച്ചു ... അദേഹത്തിൽ ഒരു മികച്ച വില്ലനെ കാണുന്നു... പൊളിച്ചു   ....

ആഭയിന്റെ സംഗീതവും നീയേ എന്നാ ഗാനം മികച്ചതായിരുന്നു ..അതുപോലെ പ്രമോദ് ഭാസ്കരൻ നിർവഹിച്ച ബിജിഎം ഹോ കിക്കിടു ..ശ്രീധരന്റെ ഛായാഗ്രഹണത്തിനും കൈയടികൾ  വൈശാഖിന്റെ എഡിറ്റിംഗും മികച്ചതായിരുന്നു ...

അഭിനയമോഹി പ്രൊഡക്ഷൻസിന്റെ ബന്നേറിൽ സാം ജേക്കബ് ,adv.ടി പി മുരളീധരൻ  ,മെഹബൂബ് കലംബൻ എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ഒരു നല്ല അനുഭവം ആകുന്നു. .കാണു ആസ്വദിക്കൂ ഈ കൊച്ചു ചിത്രം ...

Link:https://youtu.be/qB8p4kAXJTY

No comments:

Post a Comment