Wednesday, October 10, 2018

Raja the great (telugu)



Anil Ravipudi യുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ  തെലുഗ്  action-comedy ചിത്രത്തിൽ Ravi Teja, Mehreen Pirzada, Raadhika sharathkumar,Vivan Bhatena, Prakash Raj എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് ലക്കിയുടെ കഥയാണ്.. പ്രകാശ് എന്നാ പോലീസ് ഓഫീസർ ആയ അവളുടെ അച്ഛന് ദേവരാജ് എന്നാ റൗഡിയുടെ അനിയനെ കൊല്ലേണ്ടി വരുന്നു...അത് ഇന്റെ അവസാനം പ്രകാശിനെ ദേവരാജ് കൊലപ്പെടുത്തതും പക്ഷെ അവിടെന്നു രക്ഷപെട്ട ലക്കി രാജ എന്നാ കണ്ണുകാണാത്ത ആളുടെ അടുത്തെത്തുന്നതും പിന്നീട് നടക്കുന്ന ചില സംഭവികാസങ്ങൾ രാജയെ ലക്കയുടെ സംരക്ഷണത്തിൽ എത്തിക്കുന്നതും ആണ് കഥാസാരം...

ലക്കി ആയി Mehreen Pirzada എത്തിയപ്പോൾ രാജ എന്നാ കഥാപാത്രം ചെയ്ത രവി തെജയുടെ അഭിനയം മികച്ചുനിന്നു.. അതുപോലെ Vivan Bhatena യുടെ ദേവരാജ് എന്നാ കഥാപാത്രവും രാധികയുടെ ആനന്ദ ലക്ഷ്മി എന്നാ അമ്മ കഥാപാത്രവും കൈയടി അർഹിക്കുന്നു..

Sri Venkateswara Creations ഇന്റെ ബന്നേറിൽ Dil Raju നിർമിച്ച ഈ ചിത്രം Mohana Krishna ആണ് ഛായാഗ്രഹണം നിർവഹിച്ചത്... Tammi Raju ആണ് ചിത്രത്തിന്റെ എഡിറ്റർ...
Shyam Kasarla,Ramajogayya Sastry എന്നിവരുടെ വരികൾക്ക് Sai Karthik ഈണമിട്ട ഈ ചിത്രത്തിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം ചെയ്തത്... .

രവി തേജയുടെ മകൻ മദനൻ ആദ്യമായി ബാലതാരം ആയി അരങ്ങേറ്റം കുറിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ മികച്ച വിജയവും ആയി.. ഒരു നല്ല ചിത്രം... കാണു ആസ്വദിക്കൂ

വൽകഷ്ണം :

My son is blind, but he is trained



No comments:

Post a Comment