Tuesday, October 16, 2018

Raja Ranjuski(tamil)



Dharani Dharan യുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ തമിൾ ഡ്രാമ ത്രില്ലറിൽ Shirish,
Chandini Tamilarasan,Anupama Kumar എന്നിവർ പ്രധാനകഥപാത്രങ്ങൾ ആയി എത്തി...

രാജ എന്നാ പോലീസ് കോൺസ്റ്റബിളിലൂടെയാണ്‌ ചിത്രം പുരോഗമിക്കുന്നത്.... Ranguski എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയ അദ്ദേഹം മരിയ എന്നാ വയോവൃദ്ധയുടെ വീട്ടിൽ എന്നും എത്തുന്ന സന്ദർശകൻ കൂടെയാണ്.... റങ്കുസ്കിയുടെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടി രാജാ നടത്തുന്ന ഒരു കളി ഇടവേളയ്ക്കു ശേഷം കാര്യാമായപ്പോൾ അതിന്റെ സത്യാവസ്ഥ തേടിയുള്ള രാജയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.... അവിടെന്നു ഒരു  പക്കാ ത്രില്ലെർ ആകുന്ന ചിത്രം അപ്രതീക്ഷിത ക്ലൈമാക്സ്‌ ട്വിസ്റ്റും കൂടി ആകുമ്പോൾ ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച തമിൾ ചിത്രങ്ങളിൽ മുൻപന്തിയിൽ ഇനിമുതൽ ഈ ചിത്രവും കൂടി...

രാജാ ആയി ഷിരിഷും റാങ്കുസ്കി/റെജീന ആയി ചാന്ദിനിയും ചാന്ദിനിയും മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.... അനുപമയുടെ മേരി/മറിയ എന്നി കഥാപാത്രങ്ങളും മികച്ചുനിൽകുന്നു... .Jayakumar Janakiraman എന്നാ K K എന്നാ കഥാപാത്രവും ചിത്രത്തിന്റെ പോക്കിൽ ഒരു നല്ല അനുഭവം തന്നെ...

Vasan Productions, Burma Talkies ഇന്റെ ബന്നേറിൽ Vasan@Sakthivasan നിർമിച്ച ഈ ചിത്രം D. K. Yuvaa ഛായാഗ്രഹണവും Shafiq Muhammed Ali എഡിറ്റിംഗും നിർവഹിച്ചു...

മോഹൻ രാജാ, കബിലന് എന്നിവരുടെ വരികൾക്ക് Yuvan Shankar Raja സംഗീതം നിർവഹിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച പ്രീതിയും ബോക്സ്‌ ഓഫീസിൽ മികച വിജയവും ആയിരുന്നു... ഒരു കിടു ത്രില്ലെർ.... കാണാൻ മറക്കേണ്ട

No comments:

Post a Comment