"തേരിറങ്ങും മുകിലേ മഴ തൂവലൊന്നു തരുമോ? "
ആർ രമേശൻ നായരുടെ വരികൾക്ക് സുരേഷ് പീറ്റർ ഈണമിട്ട ഈ ഗാനം കേൾക്കാൻ ഇഷ്ടമില്ലാത്ത ആൾകാർ കുറവാകും... എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായ ഈ ഗാനം ഉള്ള മഴത്തുള്ളികിലുക്കം എന്നാ ചിത്രത്തെ കുറിച്ചാകാം ഇന്ന് ഞാൻ കണ്ട സിനിമ
Sahilesh, Divakaran എന്നിവരുടെ കഥയ്ക് J. Pallassery തിരക്കഥ രചിച്ച Akbar-Jose എന്നാ രണ്ട് സംവിധായകർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപ്, നവ്യ നായർ, ശാരദ,
ഭാരതി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു... ചിത്രം പറയുന്നത് സോളമനിന്റെ കഥയാണ്... അനിയത്തിയുടെ കൂടെ കർണാടകത്തിലെ കണ്ണടഹള്ളി എന്നാ സ്ഥലത്തു ആലിസ് -അന്ന രണ്ട് ടീച്ചർമാരെ കാണാൻ എത്തുന്ന സോളമൻ അവിടെ അവരുടെ ഹോം നേഴ്സ് ആയ സോഫിയയുമായി ഇഷ്ടത്തിൽ ആകുന്നതും അവരുടെ മാനേജർ ആകുകയും ചെയ്യുന്നു.. അതിനിടെ സോഫിയ യുടെ ഏട്ടന്റെ ഒരു പ്രശനം അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതും അതിനോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്..
സോളമൻ ആയി ദിലീപ്, സോഫ്‍യ ആയി നവ്യ നായർ, ആലിസ് ആയി ശാരദ, അന്ന ആയി ഭാരതിയും വേഷമിട്ട ചിത്രത്തിൽ ഇവരെ കൂടാതെ സുകുമാരി,നെടുമുടി വേണു, കൊച്ചിൻ ഹനീഫ എന്നിവരും പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.. ബാക്കിയുള്ളവരും അവരുടെ ഭാഗങ്ങൾ ഭംഗിയാകി...
ഞാൻ ആദ്യം പറഞ്ഞ പോലെ ചിത്രങ്ങളെ ഗാനങ്ങൾ എല്ലാം മികച്ചവയായിരുന്നു... ചിത്രത്തിന്റെ ഔസേപ്പച്ചൻ ചെയ്ത ആ ബിജിഎം ശരിക്കും നമ്മുടെ മനസ്സിൽ എപ്പോളും തങ്ങി നില്കും.. .ചിത്രത്തിൽ ആറോളം ഗാനങ്ങൾ ആണ് ഉള്ളത്...
P. Sukumar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ Ranjan Abraham ആയിരുന്നു.. Sharada Productions ഇന്റെ ബന്നേറിൽ നടി ശാരദ നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ പരാജയം ആയിരുന്നു.. Sargam Speed Release ആണ് ചിത്രം റിലീസ് ചെയ്തത്... എന്നിരുന്നാലും എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന് ആണ് ഈ ദിലീപ്-നവ്യ ചിത്രം

No comments:
Post a Comment