ഹോർറോർ ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർ thai ഹോർറോർ ചിത്രങ്ങൾ കാണണം എന്നാണ് എന്റെ ഒരു ഇത്.... ആദ്യമായി കണ്ട ചിത്രം ആയിരുന്നു "ഷട്ടർ"...എന്നേ എൻഡിങ് ഞെട്ടിച്ച ചിത്രങ്ങളിൽ ഈ ചിത്രത്തിന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്... അത് കഴിഞ്ഞ pee-mak.. ഒരു കോമഡി ടച്ച് വച്ചാണ് ചിത്രം പൊൻകിലും ചില ഇടങ്ങളിൽ പ്രായഃക്ഷകരെ ശെരിക്കും ചിത്രം പേടിപ്പിക്കുകയും ചെയ്യും... ഇപ്പൊ ഇതാ അടുത്ത ഐറ്റം "laddaland"
Sopana Chaowwiwatkul, Sophon Sakdaphisit എന്നിവരുടെ കഥയ്ക് Sophon Sakdaphisit സംവിധാനം ചെയ്ത ഈ ചിത്രം
GTH & Jorkwang Films ഇന്റെ ബന്നേറിൽ Jira Maligool
Chenchonnee Soonthornsarakul,Suvimon Techasupinum
Vanridee Pongsittisak എന്നിവർ ചേർന്നാണ് നിർമിച്ചിട്ടുള്ളത്....
ചിത്രം പറയുന്നത് തീയും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... ജീവിതത്തിൽ കുറെ ഏറെ പ്രശ്നങ്ങൾ ഉള്ള തീ ബാങ്കോക്ക് വിട്ടു Chiang Mai എന്നാ പ്രദേശത്തെ laddaland എന്ന് സ്ഥലത്തു തന്റെ സമ്പാദ്യം മുഴുവൻ എടുത്തു ഒരു വില്ല വാങ്ങുമ്പോൾ അദേഹത്തിന്റെ മനസ്സിൽ തന്റെ കുടുംബം ഒന്നാകുമലോ എന്നാ സന്തോഷം ആയിരുന്നു... തന്റെ ഭാര്യ parn, മൂത്ത മകൾ Nan, മകൻ Nat അങ്ങനെ എല്ലവരും പണ്ടെപ്പോഴോ അവർക്ക് കൈവിട്ടു പോയ സന്തോഷം തിരിച്ചു എത്തും എന്നാ വിശ്വാസത്തിൽ ആയിരുന്നു അദ്ദേഹം... അങ്ങനെ ആണ് അവർ അയൽക്കാർ ആയ സോമികറ്റും കുടുംബത്തോടും ചങ്ങാതിൽ ആകാൻ ശ്രമിക്കുന്നതും പക്ഷെ വിഫലമാകുന്നതും... അവരുടെ തൊട്ടടുത്ത വീട്ടിൽ ഒരു സ്ത്രീ മരിക്കുന്നതും അതിനിടെൽ അവർക്ക് ആ വീട്ടിലും പരിസരത്തുമായി ചില അമാനുഷിക സംഭവങ്ങൾ അരങ്ങേറുന്നതോട് കുടി ആ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളിലേക് ആണ് ചിത്രം നമ്മളെ പിന്നീട് കൂട്ടികൊണ്ടുപോകുന്നത്...
തീ എന്നാ കഥാപാത്രം Saharat Sangkapreecha ഇന്റെ കയ്യിൽ ഭദ്രമായിരുന്നു.... അച്ഛനായും ഭർത്താവായും അദ്ദേഹം നടത്തുന്ന പ്രകടനം കൈയടി അർഹിക്കുന്നു... Piyathida Woramusik
Atipich ഇന്റെ parn എന്നാ കഥാപാത്രവും കുട്ടികൾ ആയി എത്തിയ രണ്ടുപേരുടെയും അഭിനയവും മികച്ചതായി...
റിലീസ് സമയത്തു തായ്‌ലൻഡ് ബോക്സ് ഓഫീസിലെ ആദ്യ ആഴ്ചയിൽ നമ്പർ 1 ആയ ഈ ചിത്രം 17th Busan International Film Festival യിൽ ആണ് ആദ്യമായി അതിന്റെ ഇന്റർനാഷണൽ പ്രീമിയർ നടത്തിയത്...
Kittiwat Semarat ഛായാഗ്രഹണം നടത്തിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Hualampong Riddim ഉം സംഗീതം Vichaya Vatanasapt, Thammarat Sumethsupachok എന്നിവർ ചേർന്നും നിർവഹിച്ചു... ഈ ഒരു വിഭാഗം (ഛായാഗ്രഹണം ,എഡിറ്റിംഗ്, സംഗീതം) ഒരേപോലെ ഇത്രെയും മികച്ചതായി ഞാൻ അടുത്ത കാലത്ത് ഒരു ചിത്രത്തിലും കണ്ടിട്ടില്ല... ഓരോ സെക്കണ്ടും പ്രയക്ഷരെ ഒരു ഭീതിയുടെ മുൾമുനയിൽ നിർത്താൻ ഈ വിഭാഗം വിഭാഗം കൊണ്ടാണ് സാധിച്ചത്... അത്രെയും മനോഹരം... CGI വിഭാഗത്തിനും മേക്കപ്പ് വിഭാഗത്തിനും പ്രത്യേക അഭിനന്ദനങ്ങൾ...
ക്രിട്ടിൿസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ചിത്രം ഞാനാദ്യം പറഞ്ഞ പോലെ thai ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം ആണ് നടത്തിയത്.. .Thailand National Film Association Awards യിൽ Best Film, Best Actress, Best Supporting Actress,Best Screenplay, Best Editing,best make-up എന്നിവിഭാഗങ്ങളിൽ അവാർഡുകൾ നേടിയ ഈ ചിത്രത്തിന് Variety എന്നാ weekly American entertainment trade magazine പോസറ്റീവ് റിവ്യൂ കൊടുത് ഇങ്ങനെ എഴുതി
"well-made chiller is ideal for fest sidebars, and should reap strong worldwide ancillary"...
കാണാൻ ആഗ്രഹിക്കുന്നവർ ചിത്രം ഹെഡ്സെറ്റ് വെച്ച് കാണാൻ ശ്രമികുക.... ഒരു മികച്ച അനുഭവം

No comments:
Post a Comment