Sunday, October 7, 2018

Dead calm(english)



Charles Williams ഇന്റെ Dead Calm എന്നാ പുസ്തകത്തെ ആധാരമാക്കി Terry Hayes തിരക്കഥ രചിച്ച Phillip Noyce സംവിധാനം ചെയ്ത ഈ Australian psychological thriller ചിത്രത്തിൽ Sam Neill, Nicole Kidman, Billy Zane എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ഒരു അവധിക്കാലത് തങ്ങളുടെ സ്വന്തം കപ്പലിൽ  Pacific സമുദ്രം ചുറ്റുകയായിരുന്ന Rae Ingram ഇന്റെയും Royal Australian Navy officer ആയ  John Ingram ഇന്റെയും കണ്ണിൽ ഒരു പൊട്ടിപൊളിഞ്ഞ കപ്പൽ  പെടുന്നു...  ആ കപ്പൽ ആരേലും ഉണ്ടോ എന്ന് അന്വേഷിച്ചു ഇറങ്ങിയ അവരുടെ അടുത്തേക്ക് അതിൽ നിന്നും  Hughie Warriner എന്നാ ഒരാൾ എത്തി ആ തങ്ങളെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കയും അങ്ങനെ ആ കപ്പലിനെ കുറിച്ച് കൂടുതൽ അറിയാൻ പുറപ്പെട്ട അവരുടെ ജീവിതം പെട്ടന്ന് ഒരു ആപത്തിൽ പെടുന്നതും ആണ് കഥ സാരം.. അവർ അതിൽ നിന്നും രക്ഷപ്പെടുമോ? ആരായിരുന്നു ആ അതിഥി? അയാൾ എന്തിനു ആ ബോട്ടിൽ വന്നു? ബാക്കി ചിത്രം പറയും...

Billy Zane ഇന്റെ Hughie Warriner എന്നാ സൈകിക്ക് കഥാപാത്രം ചിത്രത്തിന്റെ നട്ടൽ ആയപ്പോൾ Nicole Kidman ഇന്റെ Rae Ingram എന്നാ കഥാപാത്രവും Sam Neill ഇന്റെ John Ingram എന്നാ കഥാപാത്രവും ഹ്യൂഗിന് മികച്ച പിന്തുണയേകി.... Graeme Revell ഇന്റെ സംഗീതവും Dean Semler ഇന്റെ ഛായാഗ്രഹത്തിനും പ്രത്യേക കൈയടി.... Richard Francis-Bruce ആണ് ചിത്രത്തിന്റെ എഡിറ്റർ...

Kennedy Miller ഇന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ബന്നേറിൽ 
Doug Mitchell,George Miller,Terry Hayes എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Warner Bros. ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ബോക്സ്‌ ഓഫീസിൽ ചിത്രം പരാജയം മണത്തു.... The New York Times Guide to the Best 1,000 Movies Ever Made എന്നാ 2004 ഇൽ ന്യൂയോർക് ടൈംസ് പുറത്തിറക്കിയ ലിസ്റ്റിൽ ഈ ചിത്രം സ്ഥാനം പിടിച്ചു...... ഒരു മികച്ച സിനിമാനുഭവം....

വൽകഷ്ണം :
ഷാരൂഖ് ഖാനിനു ഏറ്റവും കൂടുതൽ ഫാൻസ്‌ നേടിക്കൊടുത്ത darr എന്നാ ചിത്രം ഈ ചിത്രത്തിന്റെ inspiration ആയിരുന്നു....


No comments:

Post a Comment