"അന്ന് മുതൽ ആണ് മനോഹർ ആ സീരിയൽ കൂടുതൽ ശ്രദ്ധികാൻ തുടങ്ങുന്നത്.. അതിൽ പറയുന്നത് സംഭവങ്ങൾ തന്നെ അല്ലെ ഇപ്പോൾ തന്റെ ഫ്ലാറ്റിൽ നടന്നു കൊണ്ട് നില്കുന്നത്? "
വിക്രം കുമാർ കഥ തിരക്കഥ സംവിധാനം നിർവഹിച്ചു മാധവൻ, നീതു ചന്ദ്രൻ, സച്ചിൻ ഖേദകർ, സമ്പത് എന്നിവർ പ്രധനകഥാപാത്രങ്ങൾ ആയി എത്തിയ ഈ തമിൾ/ഹിന്ദി psychological ഹോർറോർ ചിത്രം big pictures ഇന്റെ ബന്നേറിൽ Suresh Balaje,George Pius,Rajesh Sawhney എന്നിവർ ചേർന്നാണ് നിർമിച്ചത്...
തന്റെ ജീവിതത്തിൽ ഇതേവരെ സമ്പാദിച്ച സ്വത്ത് കൂട്ടി മനോഹർ നഗരത്തിലെ 13B ഫ്ളാറ്റിലേക് ചേക്കേറുന്നു...അമ്മ, ഭാര്യ, കുട്ടികൾ, ഏട്ടനും കുട്ടികളും എല്ലാം ആയി ചേക്കേറിയ അവരുടെ ഏറ്റവും വലിയ വിനോദം(മനോഹർ ഒഴിച്ച്) സീരിയലുകൾ കാണുകയായിരുന്നു.... അവർ എത്തിയ ആ ദിനം ഒരു പുതിയ ചാനൽ തുടങ്ങുകയും അതിൽ ഒരു പുതിയ സീരിയൽ ആരംഭിക്കുകയും ചെയ്യുന്നു.... അതിനിടെൽ അവരുടെ വീട്ടിൽ ചില അപശകുനങ്ങൾ നടക്കാൻ തുടങ്ങുന്നു... ആദ്യം അത്ര കാര്യം ആകിയിലെങ്കിലും ഒരു ദിനം അവിചാരിതമായി മനോഹർ ആ സീരിയൽ കാണാൻ ഇടയാവുന്നതോട് കൂടി സ്വതം ജീവിതവും ആ സീരിയലും തമ്മിൽ ഒരു ബന്ധം കാണുന്നതും ആ സീരിയലിൽ നടക്കുന്ന സംഭവങ്ങൾ തന്നെയാണ് സ്വതം വീട്ടിൽ നടക്കുന്നത് എന്നാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാകുന്നതോട് കുടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നുതും മനോഹർ എങ്ങനെ അതിനെ നേരിടുന്നു എന്നൊക്കെയാണ് ചിത്രം പറയുന്നത്...
മനോഹർ ആയി മാധവന്റെ മാസ്മരിക പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്... എല്ലാം അറിഞ്ഞകൊണ്ട് ആരോടും ഒന്നും പറയാൻ പറ്റാതെ വിഷമിക്കുന്ന മനോഹർ ആയി മാധവൻ അങ്ങനെ തകർത്തു വാരി.... നീതുവിന്റെ പ്രിയ, മുരളി ശർമ /രവി ബാബു എന്നിവരുടെ ഇൻസ്‌പെക്ടർ ശിവ, സച്ചിൻ ഖേദകരുടെ ഡോക്ടർ ബാലു /ഷിൻധേ എന്നീകഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു...
P. C. Sreeram ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ മ്യൂസിക് Shankar-Ehsaan-Loy,Tubby Parik എന്നിവർ ചേർനാണ് ചെയ്തത്.. .Neelesh Mishra,Thamarai എന്നിവർ ഹിന്ദി /തമിൾ ഭാഷകൾക് തൂലിക ചലിപ്പിച്ചു.. .ചിത്രത്തിന്റെ സൗണ്ട്ട്രാക്കിൽ പത്തോളം ഗാനങ്ങൾ സ്ഥാനം പിടിച്ചു... Sreekar Prasad ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്...
Reddiff 2009 ഇലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായവും വിജയവും നേടി... .13 padamoodu എന്നാ പേരിൽ ചിത്രം തെലുഗിൽ ഡബ്ബിങ് ചെയ്തും ഇറക്കിട്ടുണ്ട്... എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നു... കാണു ആസ്വദിക്കൂ ഈ ഗംഭീര ചിത്രം

No comments:
Post a Comment