Saturday, September 22, 2018

Varathan



"ഇയാൾക്ക് അങ് ദുബായിൽ എന്നാ ജോലിയാനാ പറഞ്ഞെ? "

കയ്യിൽ ഉള്ളത് ഒരു ചെറിയ കഥ...  അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പൊട്ടി പാള്ളിസ് ആകാമായിരുന്ന തിരക്കഥ... ഇവിടെയാണ്‌ അമൽ നീരദ് എന്നാ മാസ്റ്റർ craftsman സംവിധായകന്റെ വിജയം.. അതിനെ  ശരിക്കും മോഡ് ചെയ്തു പ്രയക്ഷകന്റെ ബുദ്ധിയെ ചൂർണം ചെയ്ത ഒരു well crafted thriller. അതാണ്‌ വരത്തൻ...

ചിത്രം പറയുന്നത് അബിന്റെയും അയാളുടെ ഭാര്യ പ്രിയയുടെയും കഥയാണ്... ദുബായിൽ ജോലിയുണ്ടായിരുന്ന അദേഹത്തിന്റെ ജോലി പോകുന്നതും അങ്ങനെ തിരിച്ചു നാട്ടിലേക് വണ്ടികേറുന്നു രണ്ടാളും.. ഇവിടെ അദ്ദേഹത്തെ ഭാര്യയുടെ Farmhouse നോക്കി നടത്താനും ചില ജോലികൾ ചെയ്തു മുന്നോട്ടു പോകാനും ആണ് അദേഹത്തിന്റെ പ്ലാൻ... പക്ഷെ നാട്ടിൽ എത്തിയ അവരുടെ ജീവിതത്തിൽ കുറച്ചു കഥാപാത്രങ്ങൾ വരുണത്തോട് ചിത്രം ഒരു പക്കാ ത്രില്ലെർ മോഡിലേക് മാറുന്നു.... ചിത്രത്തിന്റെ അവസാനത്തെ ഒരു അര മണിക്കൂർ... Hats off to amal neerad and team... ഒരു കിടു vishual suspense treat ആകിയതിനു... ആ അര മണിക്കൂറിനു മാത്രം കണ്ട മതി കൊടുത്ത പൈസ മുതലാവാൻ..

അബി ആയി ഫഹദ് ഫാസിൽ എത്തിയപ്പോൾ പ്രിയ എന്നാ ഭാര്യ കഥാപാത്രം ഐശ്വര്യ ലക്ഷ്മിയുടെ കയ്യിൽ ഭദ്രം ആയിരുന്നു.. .
ഇവരെ കൂടാതെ ദിലീഷ് പോത്തൻ,ഷറഫുദീൻ, അർജുനൻ അശോകൻ, എന്നിവരും അവരുടെ റോൾ ഭംഗിയാക്കി അവതരിപ്പിച്ചു.. 

ദൃശ്യം എന്നാ ചിത്രം ഇഷ്ടപ്പെടാൻ ഉള്ള മുഖ്യകാരണം ആയിരുന്നു ചിത്രത്തിന്റെ പ്ലേസ്മെന്റ്  ..ആദ്യ ഹാഫ് നമ്മളെ ചിത്രത്തിന്റെ ഒരു amibence യിലേക്ക് കേറ്റി സെക്കന്റ്‌ ഹാൾഫിനു വേണ്ടിയുള്ള പ്ലോട്ട് നിരകലായിരുന്നു ജീത്തു ആ ചിത്രത്തിൽ ഉപയോഗിച്ചത്. .അതെ ഒരു ടെക്‌നിക്‌ ഇവിടെയും അതി സൂക്ഷമതയോടെ കൈകാര്യം ചെയ്യുന്നതായി നമ്മൾക്ക് കാണാൻ സാധിക്കും .... സദാചാര കപടതകൾ എത്രത്തോളം ഇപ്പോഴത്തെ മനുഷ്യൻ സ്വന്തം ജീവിതത്തിലേക് പകർന്നെടുക്കുന്നു എന്നതിന്റെ ഉത്തമഉദാഹരണം ആണ് ഈ അമൽ ചിത്രം ....ആരാന്റെ ജീവിതത്തിൽ ഒളിഞ്ഞു നോക്കുന്ന മലയാളീസ് സ്വന്തം കാര്യത്തിൽ എത്ര സ്വാർത്ഥരാണ് എന്നും ... നിനക്ക് വേറെ ആരും ഇല്ലെങ്കിലും ഞാൻ ഉണ്ടാകും എന്ന് വിശ്വാസം ആണ് ഓരോ ദാമ്പത്യത്തിന്റെയും അടിത്തറ എന്നതും പറയാതെ പറയുന്നുണ്ട് ഈ ചിത്രം ...

പിന്നെ എടുത്തു പറയാൻ ഉള്ള ഒന്നായിരുന്നു ടൈറ്റിൽ സോങ് ...ഉസ്താദ് ഹോട്ടൽ എന്നാ ചിത്രത്തിന് സമാനമായി ഒരു യാത്രയെ വളരെ ഭംഗിയായി ഇവിടെ കാണിച്ചു തരുന്നുണ്ട് ....അവിടെ സ്റ്റാർട്ട്‌ ചെയ്യുന്ന ആ bgm മുതൽ അവസാനം വരുന്ന മാസ്സ് രംഗങ്ങളിലും അല്ലേൽ മാസ്സ് പരിവേഷത്തിന്റെ ഓരോ ഫ്രെയിംസിലും  നമ്മൾക്ക് അമൽ നീരദ് എന്നാ സംവിധാകന്റെ ബ്രില്ലാണ്ട് craftsmanship എടുത്തു കാണാൻ സാധിക്കും  ...അത് തന്നെ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും   ..

Suhas–Sharfu കഥയും തിരക്കഥയും രചിച്ച Amal Neerad സംവിധാനം ചെയ്ത ഈ ചിത്രം Fahadh Faasil and Friends,Amal Neerad Productions എന്നിവരുടെ ബന്നേറിൽ Nazriya Nazim,Amal Neerad എന്നിവർ ചേർന്നാണ് നിർമിച്ചത്...
A & A Release ആണ് ചിത്രം വിതരണം നടത്തിയത്...

ചിത്രത്തിന്റെ ക്യാമെറയാകും ഛായാഗ്രഹണം നിർവഹിച്ച Littil Swayamp ഇന്നും നിൽക്കട്ടെ ഇന്നത്തെ എന്റെ ഒരു കുതിരപ്പവൻ... ആ വിഭാഗം എത്ര പെർഫെക്ട് ആയിരുന്നു എന്ന് കാണാൻ ചിത്രത്തിലെ അവസാന ഭാഗത്തുള്ള ഒരു സംഘട്ടനം മാത്രം കണ്ടാൽ മതി... അതുപോലെ Vfx ടീമിനും സംഗീതം നിർവഹിച്ച Sushin Shyam ഉം കൈഅടികൾ.. പ്രയക്ഷകനെ ആദ്യം മുതൽ മുൾമുനയിൽ നിർത്താൻ ചിത്രത്തിൽ ആ സംഗീതം നിർവഹിച്ച  പങ്കു ചെറുതൊന്നും അല്ല.. അതുപോലെ slow motion സീൻസ് വരേ അതിഗംഭീരം ആയിരുന്നു . .വെറും ഒരു ചപ്പാത്തി പലക വച്ചു വരേ എങ്ങനെ മാസ്സ് കാണിക്കാം എന്ന് ഇവിടെ സംവിധായകൻ പറയുന്നുണ്ട്.  ..just amazing piece of work...

ക്രിട്ടിൿസിന്റെ ഇടയിൽ nalla അഭിപ്രായം നേടി വരുന്ന ചിത്രം പ്രയക്ഷകരും ഇരുകൈയിലും നീട്ടി സ്വീകരിക്കട്ടെ..... ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ മുൻപതിയിൽ തന്നെ ഉണ്ടാകും ഈ അമൽ നീരദ് ചിത്രം...

ഒറ്റ വാക് :
ചിത്രം ഒരു നല്ല സൗണ്ട് ക്വാളിറ്റി ഉള്ള തിയേറ്ററിൽ നിന്നും മാത്രം കാണുക.... ഇല്ലെകിൽ ചിത്രത്തിന്റെ ആസ്വാദനത്തിനു കുറച്ചു പ്രശങ്ങൾ അനുഭവിച്ചേക്കാം....


No comments:

Post a Comment