ചില ചിത്രങ്ങളിലെ കഥപാത്രങ്ങൾ തരുന്ന തരിപ്പ് മാറാൻ ഉള്ള സമയം വിചാരിച്ചത്തിലും കൂടുതൽ ആണ്... ഒരു വല്ലാത്ത മരവിപ്പ് ഈ ചിത്രം കണ്ടുകഴിഞ്ഞപ്പോൾ.... മൂന്നാലു വട്ടം നിർത്തിയും പിന്നീട് വീണ്ടും കണ്ടാണ് ചിത്രം തീർത്തത്.... പറഞ്ഞുവരുന്നത് bedevilled എന്നാ കൊറിയൻ ത്രില്ലെർ ചിത്രത്തെ കുറിച്ച് ആണ്
Choi Kwang-young ഇന്റെ കഥയ്ക് Jang Cheol-soo സംവിധാനം ചെയ്തു Seo Young-hee, Ji Sung-won എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം പറയുന്നത് Hae-won ഇന്റെ കഥയാണ്... സിയോളിൽ ഒരു ബാങ്ക് ജീവനക്കാരിയായ hae ഒരു അവധികാലം ആഘോഷിക്കാൻ അവളുടെ ഏറ്റവും നല്ല സുഹൃതും കളികൂട്ടുകാരിയും ആയ Bok-nam താമസിക്കുന്ന ദ്വീപിൽ എത്തുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളും ആണ് ഈ jang ചിത്രത്തിന്റെ ഇതിവൃത്തം...
Kim ki dook ചിത്രങ്ങൾ പോലെ വിയലിൻസും സെക്സ് സീന്സും പ്രയക്ഷർക് അറപ്പും വെറുപ്പും ഉളവാകുന്ന ഭാഗങ്ങൾകൊണ്ട് സമ്പന്നമാണ് ഈ ചിത്രം... (അതിനു കാരണം ചിലപ്പോൾ അദ്ദേഹം കിമ്മിന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തത്കൊണ്ട് ആകാം )ഞാൻ നേരത്തെ പറഞ്ഞപോലെ വെറും രണ്ടു മണിക്കൂറിനു അടുത്ത് മാത്രം ഉള്ള ഈ ചിത്രം കാണാൻ ഞാൻ ഒരു ദിവസം മുഴുവൻ എടുത്തു... ചില ഭാഗങ്ങൾ പേടി വരേ ഉളവാക്കി.... പ്രത്യേകിച്ച് Ji Sung-won ഇന്റെ മകൾ മറിച്ചു കഴിഞ്ഞു ഒരു സൈക്കോ ആയി മാറുന്ന ഭാഗങ്ങളും പിന്നീട് അവർ നടത്തുന്ന ചില ചേഷ്ടകളും കൊലപാതകങ്ങളും എല്ലാം.....
Kim Tae-seong സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രധാന ഭാഗം ആയ ഛായാഗ്രഹണം നിരവഹിച്ചത് Kim Gi-tae ആണ് Kim Mi-joo ആണ് എഡിറ്റർ മൂന്ന് പേർക്കും ഇരിക്കട്ടെ എന്റെ കുതിരപ്പവൻ... വാക്കുകകൾ കിട്ടുന്നില്ല....
ചിത്രം സംസാരിച്ചത് hae-won ഇന്റെ Ji Sung-won എന്ന് കഥാപാത്രത്തിന്റെ കഥയാണെങ്കിലും കൈയടി മുഴുവൻ വാങ്ങിയത് Seo Young-hee ഇന്റെ Kim bok-nam എന്ന കഥാപാത്രം ആണ്... എങ്ങനെ വര്ണിക്കണം Kim bok-nam ഇനെ എന്ന് എന്നിക് അറിയില്ല.. അത് കണ്ടു തന്നെ അറിയേണ്ട ഒന്നാണ്.... അതുപോലെ hae-won ഉം സ്വന്തം കഥാപാത്രം അതിഗംഭീരം ആക്കി.... ഇവരെ കൂടാതെ Park Jeong-hak,Oh Yong എന്നിവരും പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനംനടത്തിയ ഈ ചിത്രം Puchon International Fantastic Film Festival യിൽ മികച്ച ചിത്രം, നടി കൂടാതെ Cinema Digital Seoul Film Festival,Fantastic Fest,New Auteurs,Director's Cut Awards എന്നിങ്ങനെ ഇതും വേറെയും കുറെ അവാർഡുകളും നേടിടുണ്ട്... ഇതിൽ എല്ലാം Seo Young-hee ആദരിക്കപ്പെട്ടു എന്ന് അറിഞ്ഞാൽ മനസിലാകാം ആ കഥാപാത്രത്തിന്റെ റേഞ്ച്....
2010 Cannes Film Festival യിൽ International Critics' Week എന്നാ വിഭാഗത്തിൽ ആദ്യമായി സ്ക്രീൻ ചെയ്യപ്പെട്ട ഈ ചിത്രം Park Kyu-young ആണ് നിർമിച്ചത്.. .Sponge ENTആണ് ചിത്രത്തിന്റെ വിതരണക്കാർ.. .ഒന്നു കണ്ടു തന്നെ ആസ്വദിക്കൂ ഈ കിടു സൈക്കോ ത്രില്ലെർ

No comments:
Post a Comment