Wednesday, September 26, 2018

Abrahaminte santhathikal




Haneef Adeni കഥയും  തിരക്കഥയും രചിച്ച പുതുമുഖം shaji padoor സംവിധാനം ചെയ്ത ഈ മലയാളം ആക്‌ഷൻ ത്രില്ലെർ എന്ന് വിളിപ്പേരുള്ള ഈ ചിത്രത്തിൽ മമ്മൂക്ക, അന്സണ് പോൾ  കനിഹ ,സിദ്ദിഖ്, ഷാജോൺ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി .. 

ഒരു കൊലപാതക കുറ്റം ചുമത്തപ്പെട്ട അറസ്റ്റിൽ ആയ സ്വന്തം അനിയനെ രക്ഷിക്കാൻ ഡെറിക് എബ്രഹാം എന്നാ പോലീസ് ഓഫീസർ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രം പറഞ്ഞത്  ... ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ എന്ന് പറയപ്പെടുന്ന ഈ ചിത്രം സത്യം പറഞ്ഞാൽ കണ്ടു കരച്ചിൽ വന്നു ... worst script of the decade. .. മമ്മൂക്ക പോലെ ഉള്ള ഒരാൾ ഇതുപോലെ തിരഞ്ഞുപിടിച്ച മോശം സിനിമകൾ ചെയ്യുകയും അത് മലയത്തിലെ ഏറ്റവും വലിയ ഹിറ്റ്‌ എന്ന് അവകാശപ്പെടുകയും ചെയ്യുംമ്പോൾ സങ്കടം ഉണ്ട്. .. ചിത്രത്തിന്റെ ആദ്യ 15 മിനിറ്റിൽ തന്നെ കൊലപാതകം ആരാണ് ചെയ്യുന്നത് എന്നും എന്തിനാ ചെയ്യുന്നത് എന്നും പ്രയക്ഷകന്‌ തുറന്നു പറഞ്ഞു കൊടുത്തു നമ്മൾക്ക് ഒന്നും മനസിലായില്ല എന്ന് രീതിയിൽ പിന്നീട് ഉള്ള സിനിമയുടെ ചലനം ശരിക്കും ആശ്ചര്യവും വീര്പ്പുമുട്ടും ഉണ്ടാക്കി....

മമ്മൂക്ക ഡെറിക് അബ്രഹാം ആയി മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോൾ ഷാജോണിന്റെ സുകുമാരൻ എന്നാ കഥാപാത്രം മാത്രം ആണ് കുറച്ചെങ്കിലും ഇഷ്ടമായത് ....അവസാനത്തെ ചില ഭാഗങ്ങൾ അദ്ദേഹം മികച്ച രീതിയിൽ സ്കോർ ചെയ്തു...സുദേവന്റെ സൈമൺ  ,സിദ്ദിഖ് ഇക്കയുടെ ശാഹുൽ അഹമ്മദ് എന്നി കഥാപാത്രങ്ങളും കുഴപ്പമില്ലായിരുന്നു. .ബാക്കി എല്ലാം തതൈവ  ....

Rafeeq Ahamed ഇന്റെ വരികൾക്ക് gopi sundar Serin fransis എന്നിവർ ഈണമിട്ട മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് ...എല്ലാം ഒരുവട്ടം കേൾകാം ...

Alby ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ മഹേഷ് നാരായണൻ ആണ് Goodwill Entertainments ഇന്റെ ബന്നേറിൽ TL George
Joby George എന്നിവർ നിർമിച്ച ഈ ചിത്രം Goodwill Entertainments തന്നെ ആണ് വിതരണം നടത്തിയത്..  .ക്രിട്ടിസിന്റെ ഇടയിൽ ചിത്രത്തിന് പോസറ്റീവ് റിവ്യൂസ് ആയിരുന്നു  .... ഒരു വട്ടം വേണേൽ കാണാം 

വാൽക്ഷണം : 
Corrie അദേഹത്തിന്റെ റിവ്യൂ എന്തുകൊണ്ട് അങ്ങനെ ആക്കി എന്ന് വ്യക്തമായി മനസിലായി...എന്റെ അഭിപ്രായവും അത് തന്നെ ...


No comments:

Post a Comment