Thursday, September 13, 2018

Mundrothuruth



ആദ്യമായി ഞാൻ ഒരു വിദേശിയുടെ റിവ്യൂ കേട്ടു കണ്ട മലയാള സിനിമ എന്നാ ഖ്യാതി ഈ ചിത്രത്തിന് സ്വന്തം... കണ്ടു കഴിഞ്ഞപ്പോൾ ഒന്നു ഞാൻ ഞെട്ടി...

മനു കഥയും തിരക്കഥയും രചിച്ച സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലെർ ചിത്രത്തിൽ ഇന്ദ്രൻസ്, ജാക്ക്സൺ ചാക്കോ, അലെൻസിർ, അഭിജ ശിവകാല എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

അച്ഛന്റെ ആവശ്യപ്രകാരം മുത്തച്ഛന്റെ കൂടെ കുറച്ചു ദിവസം താമനസികാൻ വരുന്ന കേശുവിന്റെ കഥയാണ് ചിത്രം പറയുന്നത്... മകന് ചെറിയ മാനസിക പ്രശ്നം ഉണ്ട് എന്ന് തോന്നുന്നത് അച്ഛൻ മകനെ അവന്റെ മുത്തച്ഛന്റെ കൂടെ താമസിക്കാൻ കൊണ്ടാകുന്നതും പക്ഷെ പിന്നീട് നടക്കുന്ന ചില സംഭവവികാസങ്ങൾ ചിത്രം കൂടുതൽ ത്രില്ലിങ്ങും പേടിപ്പിടുന്നതും ആകുന്നു..

Dawn Vincent സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Prathap nair നിർവഹിക്കുന്നു.. Manoj kannoth ആണ് ചിത്രത്തിന്റെ എഡിറ്റർ...

ചിത്രത്തിന്റെ കാതൽ മുത്തച്ഛൻ കഥാപാത്രം ചെയ്ത ഇന്ദ്രൻസ് ആണെകിലും ഞാൻ ഞെട്ടിയത് ജാക്ക്സൺ ചാക്കോ ചെയ്ത കേശു എന്നാ കഥാപാത്രത്തിൽ ആണ്.. അവൻ ശരിക്കും ആ സൈക്കോ കഥാപാത്രം തകർത്തു... അതുപോലെ അഭിജ ശിവകാല ചെയ്ത കാത്തു എന്നകഥാപാത്രവും കൈയടി അർഹിക്കുന്നു...

ഒരു കൊറിയൻ സ്ലോ ഡ്രാമ ത്രില്ലെർ കാണുന്ന അതെ ഫീലിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്... അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പോകു ശരിക്കും ഞെട്ടിച്ചു... slow poision എന്നാ വിശേഷണം ചിത്രത്തിന് അനുയോജ്യം ആണ് എന്ന് തോന്നി....

ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആണെന്ന് അറിയാം പക്ഷെ critics ഇന്റെ ഇടയിൽ ചിത്രം മോശമില്ലാത്ത പ്രകടനം നടത്തി... .കാണാത്തവർ ഉണ്ടെങ്കിൽ ഒന്നു കണ്ടു നോക്കു..

No comments:

Post a Comment