Saturday, September 15, 2018

Battle Royale (japanese)



Koushun Takami യുടെ Battle Royale എന്നാ പുസ്തകതെ ആധാരമാക്കി Kenta Fukasaku തിരക്കഥ രചിച്ച Kinji Fukasaku സംവിധാനം ചെയ്ത ഈ ജാപ്പനീസ് dystopian ത്രില്ലെർ ചിത്രത്തിൽ Tatsuya Fujiwara,Aki Maeda,Taro Yamamoto,Masanobu Ando എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ജാപ്പനീസ് Recession ഇന്റെ ഭാഗമായി ജാപ്പനീസ് govt. BR AcT എന്നാ പുതിയ പ്രസ്താവന പുറത്തുകൊണ്ടുവരുന്നു... അതിന്റെ ഭാഗമായി നാട്ടിലെ അച്ചടക്കമില്ലാത്ത യുവാക്കളെ നിയന്ത്രിക്കാൻ ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളെ ഒരു ദ്വീപിലേക് പറഞ്ഞയക്കുന്നതും അവിടെ അവർക്ക് സ്വന്തം ജീവനു വേണ്ടി പോരാടേണ്ടി വരുന്നതും ആണ് കഥ സാരം.

R rating ഓടെ പുറത്തിറങ്ങിയ ഈ ചിത്രം പല രാജ്യങ്ങളിലും ബഹിഷ്ക്കരിക്കപ്പെട്ടു.. ആ സമയം ചിത്രം വലിയ controversy യും ആയിരുന്നു.....ഇപ്പോഴതെ കുട്ടികളുടെയും യുവാവുളുടെയും ഇടയിൽ പ്രശസ്തമായ PUBG എന്നാ ഗെയിം ഇതിന്റെ ഒരു പ്രേരണ ഉൾക്കൊണ്ട്‌ ഉണ്ടാക്കിയിടുത്ത ഗെയിം ആണ് എന്നാണ് അറിവ്... ഇതല്ലാതെ കുറെ ഏറെ അനിമേഷൻ ഗെയിംസ്, നോവെൽസ്‌, കോമിക്സ്, എന്നിങ്ങനെ പല രീതികളിലും ചിത്രം ആള്കാര്ക് ഇടയിൽ പ്രശസ്തി നേടിടുണ്ട്...

Toei,AM Associates,Kobi,Nippon Shuppan, Hanbai,Media Factory Pictures,WOWOW,Gaga എന്നിവരുടെ ബന്നേറിൽ
Kimio Kataoka,Kenta Fukasaku,Chie Kobayashi,Hisao Nabejima എന്നിവർ നിർമിച്ച ഈ ചിത്രം Toei ആണ് വിതരണം നടത്തിയത്.. .Masamichi Amano സംഗീതവും, Katsumi Yanagishima ഛായാഗ്രഹണവും, Hirohide Abe എഡിറ്റിംഗും നടത്തി...

Quentin Tarantino എന്നാ വിശ്വവിഖ്യാകത്തനായ സംവിധായകന്റെ ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങളിൽ കേറിപറ്റിയ ഈ ചിത്രം Moviefone ഇന്റെ Best 50 movies of the decade ലിസ്റ്റിലും Bloody Disgusting ഇന്റെ Best 20 horror movie of the decade ഇൽ 15 ആം സ്ഥാനത്തും Empire ഇന്റെ The 500 Greatest Movies of All Time,The 100 Best Films of World Cinema എന്നാ വിഭാഗത്തിലും, Time magazine, Top 10 Ridiculously Violent Movies എന്നാ വിഭാഗത്തിലും കേറീട്ടുണ്ട്... ചിത്രത്തിന് ഒന്നു രണ്ടു sequl കൂടി ഉണ്ട് എന്നാണ് അറിവ്.. കൂടാതെ ചിത്രത്തിന്റെ റീമയ്ക്ക് റൈറ്സും വിറ്റുപോയിട്ടുണ്ട് എന്ന് കേൾക്കുന്നു....

ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര പ്രതികരണം നേടിയ ചിത്രം അവിടത്തെ ബോക്സ്‌ ഓഫീസിൽ ഇളക്കി മറിച്ചു എന്നാണ് അറിവ്..വെറും നാല് മില്യൺ ഡോളറിൽ നിർമിച്ച ചിത്രം 256 മില്യൺ ഡോളറോളം നേടിയാണ് യാത്ര അവസാനിപ്പിച്ചത്....
Japanese Academy Awards,Blue Ribbon Awards,Yokohama Film Festival,San Sebastián Horror & Fantasy Film Festival,Sitges Film Festival എന്നിങ്ങനെ പല അവാർഡ്‌വേദികളിലും ഫിലിം ഫെസ്റിവലിലുകളിലും പ്രദര്ശിപ്പിക്കപെടുകയും അവാർഡുകൾ വാരിക്കൂട്ടുകയും പിന്നെ  ശ്രദ്ധ നേടിയ ഈ ചിത്രം ഇനി മുതൽ ente പ്രിയ ചിത്രങ്ങളിൽ ഒന്നായി ഉണ്ടാകും........ കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം

No comments:

Post a Comment