Saturday, September 8, 2018

Spoorloos/The vanishing (french/dutch)



ചില സിനിമകൾ അങ്ങനെയാണ് കണ്ട് കഴിഞ്ഞാൽ ഉള്ള മരവിപ്പ് അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.... ഇവിടെ ഒന്നിനും പ്രസക്തിയില്ല... എല്ലാം കണ്ടു കഴിയുമ്പോൾ വെറുതെ മനസിന്റെ കോണിൽ ഒരു വിങ്ങൽ ആയി ഭയമായി അല്ലെകിൽ നമ്മൾക്ക് നിർവചിക്കാൻ ആകാത്ത ഒരു വാക്കായി ഇങ്ങനെ തങ്ങി നില്കും... the vanishing എന്നാ ഫ്രഞ്ച് ചിത്രം ആ ഒരു മരവിപ്പ് സമ്മാനിച്ച ചുരുക്കം ചില ചിത്രങ്ങളിൽ ഇനി മുതൽ മുൻപന്തിയിൽ ഉണ്ടാകും...

Tim Krabbé ഇന്റെ "The Golden Egg" എന്നാ പുസ്‌തകത്തെ ആധാരമാക്കി George Sluizer തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ഫ്രഞ്ച് ചിത്രം Rex - Saskia ദമ്പതികളുടെ കഥയാണ് പറയുന്നത്... ഒരു അവധികാലം ആഘോഷിക്കാൻ ഫ്രാൻസിൽ എത്തുന്നതും ഒരു പെട്രോൾ ബങ്കില് വച്ചു  saskia യെ കാണാതാവുന്നതോട് കുടി rex അവളെ തേടിയുള്ള യാത്ര ആരംഭിക്കുന്നതും ആണ് കഥ സാരം....

Rex hoffman എന്നാ കഥാപാത്രം ആയി Gene Bervoets ഉം Saskia Wagter ആയി Johanna ter Steege ഉം മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോൾ ചിത്രത്തിലെ ഏറ്റവും മികച്ചതും  പ്രാധാന്യമേറിയതും  ആയ Raymond Lemorne എന്ന psycopath  കഥാപാത്രം ചെയ്ത Bernard-Pierre Donnadieu ഇന് മുഴുവൻ കൈയടിയും... അങ്ങേരു അങ് ജീവിച്ചുകാണിച്ചു

Toni Kuhn ഇന്റെ ഛായാഗ്രഹണവും Hennie Vrienten ഇന്റെ സംഗീതവും ചിത്രത്തിൽ അതിന്റെ പങ്കു അതിഗംഭീരം ആയി നിർവഹിച്ചു... മാസമാരികം എന്ന് പറയേണ്ട വിഭാഗം തന്നെ ആണ് ഈ ചിത്രത്തിൽ ഇവർ ചെയ്തത്.. പ്രയക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഈ വിഭാഗം ചിത്രത്തിൽ ചെയ്ത പങ്കു ചെറുതല്ല.. അതുപോലെ George Sluizer,Lin Friedman എന്നിവരുടെ എഡിറ്റിംഗിനും hats off....

Golden Egg Films,Ingrid Productions,MGS Film എന്നിവരുടെ ബന്നേറിൽ Anne Lordon,George Sluizer എന്നിവർ നിർമിച്ച ഈ ചിത്രം Argos Films ആണ് വിതരണം നടത്തിയത്... ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും അതിഗംഭീര പ്രകടനം കാഴ്ച്ചവെച്ച ഈ ചിത്രത്തിന് Stanley Kubrick എന്നാ വിശ്വവിഖ്യാതനതായാ സംവിധായകൻ വരേ The most terrifying film i had ever seen എന്നാ ഓമനപ്പേര് നൽകി ആദരിച്ചു... 1988ഇൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് 1993ഇൽ ഒരു ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങിയെങ്കിലും ഒറിജിനലിന്റ ഏഴു അയലത് എത്തിയില്ല എന്ന് മാത്രമല്ല ചിത്രം ബോക്സ്‌ ഓഫീസിൽ മൂക്കുംകുത്തി വീണു..

EMPIRE മാഗസിൻഇന്റെ "The 100 Best Films Of World Cinema" എന്നാ വിഭാഗത്തിൽ 67ആം സ്ഥാനം കരസ്ഥമാക്കിയ ഈ സ്ളിസിർ ചിത്രം 1991 ഇലെ USA യിൽ റിലീസ് ചെയ്ത മികച്ച foreign ഫിലിമ്സിൽ ആദ്യ സ്ഥാനം കരസ്ഥമാക്കി... ഒരു വലിയ ഞെട്ടൽ താങ്ങാൻ തയ്യാറാണെകിൽ ധൈര്യമായി ഈ ചിത്രം കണ്ടു നോക്കു....One of the best foreign thriller i ever seen....

വാൽക്ഷണം :
കാണുമ്പോൾ 1988ഇലെ ഫ്രഞ്ച് പതിപ്പ് മാത്രം കാണുക... 1993ഇലെ ഇംഗ്ലീഷ് പതിപ്പ് ഒന്നിനും കൊള്ളില്ല എന്നാണ് കേട്ടിട്ടുള്ളത്...

No comments:

Post a Comment