Monday, September 17, 2018

The Nun/La Monja (english/spanish)



ഈ പേര് കേട്ടാൽ എല്ലാർക്കും ആദ്യം പുതിയ ഹോർറോർ ചിത്രം nun ആണ് ഓർമ വരിക.. ഞാൻ പക്ഷെ പറയാൻ പോകുന്ന ചിത്രം 2005 ഇൽ റിലീസ് ആയ ഇതെ പേരിലുള്ള ഒരു ഇംഗ്ലീഷ്/സ്പാനിഷ് ചിത്രത്തിനെ കുറിച്ച് ആണ്...

Jaume balaguero യുടെ കഥയ്ക് Manu deiz തിരക്കഥ രചിച്ച Luis De La Madrid സംവിധാനം നിർവഹിച്ച ഈ സ്പാനിഷ് ഹോർറോർ ത്രില്ലെർ ഒരു കന്യാസ്ത്രീയുടെ കഥയാണ്.... വർഷങ്ങൾക്കു മുൻപ് കുറച്ചു കോളേജ് വിദ്യാർത്ഥിനികൾക് അവരെ പഠിപ്പിച്ച ഒരു കന്യാസ്ത്രീയെ ഒരു പ്രത്യേക സാഹചര്യത്തിൽ കൊല്ലേണ്ടി വരുന്നതും അങ്ങനെ വർഷങ്ങൾക്കു ശേഷം ആ കന്യാസ്ത്രീയുടെ ആത്മാവ് തന്റെ അന്ത്യത്തിന് കാരണക്കാരായ ആ വിദ്യാർത്ഥിനികളെ നശിപ്പിക്കാൻ വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം... ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ കിടുക്കി...

Anita Briem ആണ് ചിത്രത്തിന്റെ പ്രധാനകഥാപാത്രം ആയ Eve എന്ന് പ്രധാനകഥാപാത്രത്തെ അവതരിപികുനത്.. കന്യാസ്ത്രീയായ Ursula ആയി Cristina Piaget ഉം, ജൂലിയ എന്നാ കഥാപാത്രം ആയി Belén Blanco,Gabriel എന്നാ കഥാപാത്രം ആയി Manu Fullola യും വേഷമിടുന്നു... ബാക്കി എല്ലാവരും അവരുടെ കഥാപാത്രങ്ങൾ ഭംഗിയായി അവതരിപ്പിച്ചു ...

Luc Suarez മ്യൂസിക് ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം David Carretero നിർവഹിക്കുന്നു.. .Bernat Vilaplana യാണ്‌
എഡിറ്റർ.. Fantastic Factory നിർമിച്ച ഈ ചിത്രം Filmax International ആണ് വിതരണം നടത്തിയത്...

2006 ഇലെ Barcelona Film Awards ഇൽ മികച്ച പുതുമുഖ സംവിധായകനുള്ള നോമിനേഷൻ നേടിയ ഈ ചിത്രം Cannes film ഫെസ്റ്റിവലിൽ  ആണ് ആദ്യമായി പ്രദർശനം നടത്തിയത്... ക്രിട്ടിൿസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തിയത്.. ഹോർറോർ ചിത്രങ്ങൾ ഇഷ്ട്ടപെടുന്നവർക് ഒന്നു തല വെക്കാം.. കുറച്ചു jump scares ഉം ഒരു ചെറിയ മോശമില്ലാത്ത ട്വിസ്റ്റും ഉണ്ട്...


No comments:

Post a Comment