Sunday, September 2, 2018

Heriditary(english)




വളരെ പതഞ്ഞ താളത്തിൽ തുടങ്ങി അവസാനം ഞെട്ടിച്ച ഒരു കൊച്ചു ഹോർറോർ ത്രില്ലെർ....
ചിത്രം പറയുന്നത് ആനി ഗ്രഹാമും അവരുടെ കുടുംബത്തിന്റെയും കഥയാണ്... ഒരു മിനിയേച്ചർ സ്പെഷ്യലിസ്റ് ആയ അവരുടെ കുടുംബത്തിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. കുടുംബത്തിൽ നടക്കുന്ന ചില പ്രശങ്ങൾ അവരുടെ വീട്ടിലെ ആള്കുരുടെ മരണത്തിനു പണ്ട് കാരണം ആയിരുന്നു.... പക്ഷെ വലിയ പ്രശങ്ങൾ ഇല്ലാതെ ഇപ്പൊ പോകുന്ന അവരെ വിഷാദത്തിൽ ആക്കികൊണ്ട് ഒരു അപ്രതീക്ഷിത മരണം ആ വീട്ടിൽ അരങ്ങേറുന്നതോട് കുടി കഥയുടെ ഗതി പുതിയ ദിശ പിടിക്കുന്നു... ചിത്രം പിന്നീട് വളരെ സ്ലോ ആകാൻ തുടങ്ങുന്നു...അത് തന്നെയാണ്‌ പിന്നെ നടക്കുന്ന സംഭവങ്ങളിലേക് പ്രയക്ഷകരെ കൊണ്ടുപോകേണ്ട ഇന്ധനം ആകുന്നതും..
Ari Aster കഥ തിരക്കഥ സംവിധാനം നിർവഹിച്ച Heriditary എന്നാ അമേരിക്കൻ ഹോർറോർ ചിത്രത്തിന്റെ കഥാപശ്ചാത്തലം ആണ് മുകളിൽ വിവരിച്ചത്.. ഒരു ഹോർറോർ ചിത്രം എന്നതിനേക്കാളും ഒരു ത്രില്ലെർ എന്ന് ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഈ ചിത്രം PalmStar Media,Finch Entertainment,Windy Hill Pictures എന്നിവരുടെ ബന്നേറിൽ Kevin Frakes,Lars Knudsen,Buddy Patrick എന്നിവർ ചേർന്നാണ് നിർമിച്ചത്....
Colin Stetson ഇന്റെ സംഗീതത്തിന് ചിത്രത്തിൽ ഉള്ള പങ്കു കണ്ടു തന്നെ ആസ്വദിക്കേണ്ട ഒന്നു ആണ്.... ഓരോ സെക്കണ്ടും നമ്മളെ ചിത്രത്തിലേക് കൂടുതൽ അടുപ്പിക്കാൻ ആ വിഭാഗത്തിന്റെ പങ്കു ചെറുതല്ല.... Pawel Pogorzelski ഇന്റെ ഛായാഗ്രഹണവും മികവ് പുലർത്തി..Toni Collette,Alex Wolff,
Milly Shapiro എന്നിവർ പ്രധനകഥപാത്രങ്ങൾ ആയി എത്തിയ ചിത്രം A24 ആണ് ചിത്രം വിതരണം ചെയ്തത്...
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികവേറ്റ പ്രകടനം നടത്തി... Golden Trailer Awards ഇൽ മികച്ച ഹോർറോർ ചിത്രം, ഒറിജിനൽ ട്രൈലെർ എന്നിവിഭാഗങ്ങളിൽ പുരസ്കാരങ്ങൾ വാങ്ങിയ ചിത്രത്തിന് International Online Cinema Awards ഇൽ ആക്ടര്സ്, സ്‌പോർട്ടിങ് ആക്ടര്സ്, തിരക്കഥ, ഛായാഗ്രഹണം കൂടാതെ വേറെയും പുരസ്കാരങ്ങളും , Neuchâtel International Fantastic Film Festival ഇൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു.. .ഒരു മികവേറ്റ ഡിഫറെൻറ് ചിത്രം

No comments:

Post a Comment