Monday, September 24, 2018

Straw dogs(english)



ഫഹദ് ഫാസിൽ- അമൽ നീരദ് ചിത്രം വരത്തന്റെ റിവ്യൂകൾക് ഇടയിലാണ് ഈ ചിത്രത്തെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്... ഇതിന്റെ remake ആണ് ചിത്രം അമൽ നീരദ് ചിത്രം എന്ന്... എന്തായാലും ഒന്നു കണ്ടു കളയാം എന്ന്  വച്ചു...

Gordon M. Williams ഇന്റെ The Siege of Trencher's Farm എന്നാ പുസ്‌തകത്തെ ആധാരമാക്കി Sam Peckinpah, David Zelag Goodman എന്നിവരുടെ തിരക്കഥയിൽ Sam Peckinpah സംവിധനം നിർവഹിച്ചു 1971 യിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു straw dogs..

David Sumner-amy ദമ്പതിമാരിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്... Corish പ്രവിശ്യയിയിലെ തന്റെ ഭാര്യയുടെ പഴയ വീട്ടിലേക് താമസം മാറി എത്തുന്ന അവരുടെ ജീവിതത്തിൽ ആ നാട്ടിലെ ചില ആൾക്കാരുടെ കടന്നുവരവ് നടത്തുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്... വരതൻ എന്നാ ചിത്രത്തിനോട് വലിയ രീതിയിൽ സാമ്യം ചിത്രത്തിന് ഉണ്ടെങ്കിലും ദൃശ്യം പോലെ അവസാന ഭാഗം മാറ്റി യാണ്‌ മലയത്തിൽ വന്നത്.... പക്ഷെ ഈ  ചിത്രം ഇറങ്ങിയ സമയം വച്ചു നോക്കുമ്പോൾ ഒരു masterpiece തന്നെ ആണ് ഇതിന്റെ എൻഡിങ്...

Dustin Hoffman ആണ് ഡേവിഡ് എന്നാ കഥാപാത്രം അവതരിപിച്ചത്..Ami ആയി Susan George വന്നു... ഇവരെ കൂടാതെ Peter Vaughan,T. P. McKenna,Del Henney,Jim Norton എന്നിവർ മറ്റു പ്രധാകഥാപാത്രങ്ങൾ ആയി എത്തുന്നു...

ABC Pictures,Talent Associates,Amerbroco Films എന്നിവരുടെ ബന്നേറിൽ Daniel Melnick നിർമിച്ച ഈ ചിത്രം 20th Century Fox,Cinerama Releasing Corporation എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... John Coquillon ഛായാഗ്രഹണവും, Jerry Fielding സംഗീതവും, Paul Davies,Tony Lawson,Roger Spottiswoode എന്നിവർ ചേർന്നു ചിത്രത്തിന്റെ എഡിറ്റിംഗും കൈകാര്യം ചെയ്തു... ഏല്ലാ വിഭാഗവും മികച്ചതായിരുന്നു...

ക്രിട്ടിസിന്റെ ഇടയിൽ ഗംഭീര പ്രകടനം നടത്തിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല... ആദ്യം സ്നേഹികുകയും പിന്നീട് വെറുക്കുകയും ചെയ്യുന്ന
പഴയ ഒരു ചൈനീസ് പദം ആയ street dogs എന്നാ വക്കിൽ നിന്നും കടം കൊണ്ടാണ് ഈ ചിത്രത്തിന് ഇങ്ങനെ ഒരു പേര് വന്നത്.... കുറെ ഏറെ വിയലിൻസ് ആൻഡ് sex സീൻസ് ഉള്ള ചിത്രം ആ സമയത്തു കുറെ ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു എന്നു കേൾക്കുന്നു... അതുകൊണ്ട് തന്നെ ചിത്രത്തിന് ഇപ്പോഴത്തെ R-rating ഇന് സമാനമായ ആ കാലത്തെ X-rating ആണ് ലഭിച്ചിരുന്നത്... Rod lurie ഈ ചിത്രത്തിന്റെ ഒരു remake 2011 ഇതേ പേരിൽ പുറത്തിറക്കിയിരുന്നു...

വരത്തൻ കാണാത്തവർ അത് കണ്ടിട്ട് ഇത് കാണുതാവും നല്ലത് എന്ന് തോനുന്നു.... just my suggestion..ഒരു മികച്ച കലാസൃഷ്ടി

No comments:

Post a Comment