നിങ്ങൾ ഏതെങ്കിലും വില്ലനെ കണ്ടിട്ട് അറപ്പ് തോന്നിട്ടുണ്ടോ? വില്ലനെ കാണുമ്പോൾ കയ്യിൽ കിട്ടിയാൽ കൊല്ലാൻ തോന്നിട്ടുണ്ടോ? രണ്ടു പൊട്ടിക്കാൻ തോന്നിട്ടുണ്ടോ? പെട്ടന്ന് ചോദിച്ചാൽ മിക്കവാറും മലയാളികൾ ഒന്നു ആലോചിക്കും.... എൻ എഫ് വര്ഗീസ്, നരേന്ദ്ര പ്രസാദ് എന്നിവരുടെ ചില കഥാപാത്രങ്ങൾ , ദിലീപിന്റെ ദോസ്ത്ഇലെ കഥാപാത്രം, വിനീതിന്റെ മഴവിൽ എന്നാ ചിത്രത്തിലെ കഥാപാത്രം എന്നിവ എന്നിക് ഒന്നു പൊട്ടിക്കാൻ തോന്നിയ കഥപാത്രങ്ങളിൽ ചിലത് ആണ്... ഇനി മുതൽ ഈ ലിസ്റ്റിൽ ഒന്നുകൂടെ കേറുന്നു Cape fear എന്നാ ഈ ചിത്രത്തിലെ Max Cady
The Executioners എന്നാ John D. MacDonald ഇന്റെ നോവലിനെ ആധാരമാക്കി 1962 യിൽ പുറത്തിറങ്ങിയ cape fear എന്നാ പേരിലുള്ള ചിത്രതിന്റെ റീമയ്ക്ക് ആയ ഈ 1991ഇലെ Martin Scorsese ചിത്രം ഒരു psychological Crime thriller ആണ്... Wesley Strick ആണ് തിരക്കഥ...
ചിത്രം പറയുന്നത് Sam Bowden ഉം അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... ഒരു വക്കിൽ ആയ അദ്ദേഹം ഇപ്പൊ ഭാര്യയായും മകളുടെയും ഒപ്പം മോശമാഇല്ലാത്ത ജീവിതം നയിച്ചു വരുന്നു... അവിടെയാണ് അദ്ദേഹത്തിനെ തേടി 14 വർഷം മുൻപ് അദ്ദേഹം വാദിച്ചു തോറ്റ ഒരു കേസിലെ പ്രതി Max cady എന്നാ ഒരു Rapist psyco ഇന്റെ രംഗപ്രവേശം ചെയ്യുന്നത്.... അയാൾ ഒരു വ്യകതമായ ഉദ്ദേശത്തോടെയാണ് അവിടെ എത്തുന്നത്... എന്താ അത്? അയാൾ എന്ത് പിന്നീട് എന്ത് ചെയ്യുന്നു എന്നൊക്കെയാണ് ചിത്രം നമ്മോട് പിന്നെ പറയുന്നത്...
ഞാൻ ആദ്യം പറഞ്ഞത് പോലെ max cady എന്നാ കഥാപാത്രം ചെയ്ത Robert De Niro എന്നാ നടനെ സ്മരിച്ചു പോകുന്നത്... അയാൾ അവരെ ദ്രോഹിക്കുന്ന ഓരോ സീനും അയാളെ കയ്യിൽ കിട്ടിയാൽ ഒന്നു പൊട്ടിക്കാൻ തോന്നുന്ന രീതിയിൽ ഉള്ളതാണ്... hats off for that character... അതുപോലെ Sam എന്നാ കഥാപാത്രം ചെയ്ത Nick Nolte, അയാളുടെ ഭാര്യാ കഥാപാത്രം ആയ Leigh Bowden ചെയ്ത Jessica Lange, മകൾ Danielle Bowden ആയ Juliette Lewis എന്നിവരും സ്വതം കഥാപാത്രങ്ങൾ അതിഗംഭീരമാക്കി...പക്ഷെ ഇതൊന്നും മാക്സിന്റെ മുൻപിൽ ഒന്നും ഇല്ലാതായി...
Freddie Francis ചെയ്ത ഛായാഗ്രഹണവും, Thelma Schoonmaker ഇന്റെ എഡിറ്റിംഗും അതിഗംഭീരം ആയപ്പോൾ Bernard Herrmann ചെയ്ത സംഗീതത്തിന് ഒരു കുതിരപ്പവൻ. ചിത്രത്തിന്റെ പോക്കിന് അതിലെ സംഗീതം ഗംഭീര പങ്കാണ് വഹിച്ചത്.. .
Robert De Niro ക് പല അവാർഡ് വേദികളിൽ ആദരിക്കപ്പെടാൻ കാരണമായ ഈ ചിത്രത്തിഇന് Academy Awards,Golden Globe Awards,BAFTA Awards,Berlin International Film Festival,Broadcast Music, Inc.,CFCA Awards,David di Donatello എന്നിങ്ങനെ പല അവാർഡ് വേദികളിലും സാന്നിധ്യം അറിയിച്ചു.. നടൻ, ചിത്രം, സംവിധായകൻ, കൂടാതെ വേറെയും...ഏറ്റവും വലിയ പ്രത്യേകത എല്ലാ അവാർഡ് വേദിയിലും niro ഇന്റെ max ആദരിക്കപ്പെട്ട എന്നതുതന്നെ...
Tribeca Productions,Cappa Films,Amblin Entertainment ഇന്റെ ബന്നേറിൽ Barbara De Fina നിർമിച്ച ഈ ചിത്രം Universal Pictures ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെഇടയിലും ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം നടത്തിയ ഈ ചിത്രം ഇനി മുതൽ എന്റെ പ്രിയ കളക്ഷൻസിൽ ഒന്നായി മാറുന്നു.... ഒറ്റ പേര് Max cady
വൽകഷ്ണം:
"I ain't no white trash piece of shit..I 'm better than you all'

No comments:
Post a Comment