Wednesday, September 5, 2018

Pelli choopulu(telugu)



Tharun Bhascker Dhaassyam കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തെലുഗ് റൊമാന്റിക് കോമേഡിയിൽ Vijay Deverakonda, Ritu Varma എന്നിവർ പ്രധാനകഥപാത്രങ്ങൾ ആയി എത്തി...

Pelli choopulu അല്ലെങ്കിൽ പെണ്കാണൽ എന്നാ മലയാള അർത്ഥം ഉള്ള ഈ ചിത്രം Prasanth, Chitra എന്നിവരുടെ കഥയാണ്... ബിടെക് കഴിഞ്ഞ പ്രശാന്തും ഓസ്ട്രേലിയിലേക്ക് ചേക്കേറാൻ കൊതിക്കുന്ന ചിത്രയും തമ്മിൽ ഉള്ള വിവാഹനിശ്ചയ ചടങ്ങും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...ബ്രോക്കർ ചെയ്ത ഒരു  തെറ്റിധാരയുടെ പേരിൽ ആണ് രണ്ടാൾക്കും കണ്ടുമുട്ടേണ്ടി വരുനെങ്കിലും അവർ തമ്മിൽ ഒരു സൗഹൃദവും പ്രണയവും ഉടലെടുക്കുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന ചില സംഭവങ്ങളും ആണ് ഈ തരുൻ ചിത്രത്തിന്റെ ഇതിവൃത്തം...

പ്രശാന്ത് ആയി വിജയയും ചിത്ര ആയി ഋതുവും നല്ല പ്രകടനം കാഴ്ച്ചവെച്ചപ്പോൾ ഇവരെ കൂടാതെ Priyadarshi Pullikonda യുടെ കൗശിക്, Abhay Bethiganti യുടെ വിഷ്ണു നന്ദുവിന്റെ വിക്രം എന്നീകഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു..

Rahul Ramakrishna, Shreshta, Shri, Nikhil Bharadwaj. എന്നിവരുടെ വരികൾക്ക് വിവേക് സാഗർ ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... മധുര ഓഡിയോ ആണ് ഗാനങ്ങൾ വിതരണം... Nagesh Banell ചിത്രത്തിന്റെ ഛായാഗ്രഹണവും Ravi Teja Girijala എഡിറ്റിംഗും നിർവഹിച്ചു..

National Film Awards ഇൽ മികച്ച ചിത്രം, സ്ക്രീൻപ്ലേയ് എന്നിവിഭാഗങ്ങളിൽ അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രത്തിന് ഫിലിം ഫെയർ ഇൽ മികച്ച ചിത്രം, നടി, SIIMA NANDI എന്നിവയിൽ മികച്ച ചിത്രം നടി എന്നി വിഭാഗത്തിൽ അവാഡ്ർഡുകൾ നേടിടുണ്ട്..

BigBen Cinemas(London) & Dharmapath Creations ഇന്റെ ബന്നേറിൽ Raj Kandukuri,Yash Rangineni എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Suresh Productions,Freeze Frame Films  എന്നിവർ ചേർന്നാണ് വിതരണം നടത്തിട്ടുള്ളത്... ബോക്സ്‌ ഓഫീസിലും ക്രിട്ടിൿസിന്റെ ഇടയിലും മികച അഭിപ്രായവും പ്രകടനവും കാഴ്ച്ചവെച്ച ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ഹിന്ദി remake ആയിരുന്നു milton എന്നാ ചിത്രം... ഈ ചിത്രത്തിന്റെ ഒരു മലയാളം നിർമാണവും വരുന്നു എന്ന് കേള്കുന്നുണ്ട്... കാണു ആസ്വദിക്കൂ ഈ കൊച്ചു നല്ല ചിത്രം 

No comments:

Post a Comment