Wednesday, September 26, 2018

Shubh mangal saavdhan(hindi)



R. S. Prasanna യുടെ കഥയ്ക് Hitesh Kewalya തിരക്കഥ രചിച്ച R. S. Prasanna തന്നെ സംവിധാനം ചെയ്ത ഈ ഹിന്ദി കോമഡി ഡ്രാമ അദേഹത്തിന്റെ തന്നെ തമിൾ ചിത്രം Kalyana Samayal Saadham ഇന്റെ ഹിന്ദി റീമൈക്ക് ആണ്....

Mudit Sharma എന്നാ ഒരു മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സുഗന്ധ എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആവുന്നു... രണ്ടാളും തമ്മിലുള്ള ഇഷ്ടം വീട്ടിൽ പറയുകയും അങ്ങനെ കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്യുന്നു... പക്ഷെ മുദിത് ഇന് erectile dysfunction ആണെന്ന് മനസിലാകുന്നതോട് കുടി കഥ കൂടുതൽ സങ്കീരണവും സംഭവബഹുലവും ആവുന്നു...

Ayushmann Khurrana മുദിത് ആയി വേഷമിട്ട ചിത്രത്തിൽ Sugandha Joshi എന്നാ കഥാപാത്രം ആയി Bhumi Pednekar എത്തി.. ഇവരെ കൂടാതെ Brijendra Kala, Neeraj Sood, Supriya Shukla എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

Tanishk-Vayu യുടെ വരികൾക്ക് അവർ തന്നെ ഈണമിട്ട നാല് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒരു വട്ടം കേൾകാം.. Rachita Arora ആണ് ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്.. Anuj Rakesh Dhawan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Ninad Khanolkar ആണ്...

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഈ ചിത്രം Colour Yellow Productions,Eros International,Y NOT Studios എന്നിവരുടെ ബന്നേറിൽ Aanand L. Rai,Krishika Lulla,Himanshu Sharma,S. Sashikanth എന്നിവർ ചേർന്നാണ് നിർമിച്ചത്... Eros International തന്നെയാണ് ചിത്രം വിതരണം നടത്തിയത്...

 zee cine awards, Screen awards, Films of India Online Awards, Filmfare Awards, Mirchi Music Awards, News18 Reel Movie Awards, International Indian Film Academy Awards എന്നിങ്ങനെ പല വേദികളിലും നിറഞ്ഞു പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രത്തിന് മികച്ച ഡയലോഗ്, പ്ലേബാക്ക് സിങ്ങർ, എന്നി വിഭാഗത്തിൽ അവാർഡുകളും ചിത്രം, സംവിധാനം,  നടൻ, നടി, മ്യൂസിക് ഡയറക്ടർ, എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ നോമിനേഷൻസും ലഭിച്ചിട്ടുണ്ട്....

ഒരു നല്ല സിനിമാനുഭവം... 

No comments:

Post a Comment