Wednesday, September 5, 2018

Raat(hindi)



Ram Gopal Varma കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ Hindi-telugu bilingual Supernatural horror thriller ചിത്രത്തിൽ രേവതി, Jeethendra Reddy, Rohini Hattangadi, Om Puri എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ഒരു നാല് പേർ അടങ്ങുന്ന കുടുംബം ഒരു പ്രേത ഭാവനത്തിലേക് ചേക്കേറുന്നതും അവിടെയുള്ള പ്രേതം വേട്ടയാടാൻ തുടങ്ങുന്നതും അതിൽ മനീഷ എന്നാ അവരുടെ മകളിലേക് പ്രേതം കേറുന്നതോട് കുടി ആ വീട്ടിലും അവളെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

മനീഷ ആയി നമ്മുടെ സ്വതം രേവതിയാണ് വേഷം ഇടുന്നത്.. ഷാർജി എന്നാ വേറെയൊരു പ്രധാന കഥാപാത്രം ഓം പുരി ചെയ്തപ്പോൾ ഇവരെ കൂടാതെ Jeethendra Reddyയുടെ ദീപക്, Rohini Hattangadi, Akash Khurana എന്നിവരുടെ mrs and mr khurana എന്നീകഥാപാത്രങ്ങളും മികച്ചുനിന്നു...

ബോളിവുഡ് ഇന്റെ അവസാനത്തെ 90mm ചിത്രമായ ഇതിന്റെ മ്യൂസിക് മണി ശർമയാണ് നിർവഹിച്ചത്...  എടുത്തു പറയേണ്ടത് ഈ ചിത്രത്തിന്റെ background score ആണ്... ചില ഇടങ്ങളിൽ ശരിക്കും ഭയപ്പെടുത്തും.... Teja,Rasool Ellore Prasad എന്നിവരുടെ ഛായാഗ്രഹണവും ശങ്കറിന്റെ എഡിറ്റിംഗും കൈയടി അർഹിക്കുന്നു..

RGV യുടെ മാസ്റ്റർപീസ് ചിത്രങ്ങളിൽ ഒന്നു എന്നാ വിശേഷണം ഉള്ള ഈ ചിത്രം Varma Creations ഇന്റെ ബന്നേറിൽ Ram Gopal Varma യും ,Boney Kapoor ഉം ചേർന്നാണ് നിർമിച്ചത്... ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഹിന്ദി തെലുഗ് രണ്ടു ഭാഷകളിലും വിജയം ആയിരുന്നു.... ഇപ്പളും ഒരു cult classic ആയി നിലനിൽക്കുന്ന ഈ ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ഹോർറോർ ചിത്രങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഒന്നായി ഉണ്ടാകും

വൽകഷ്ണം :
ചിത്രത്തിലെ ചില സംഭവികാസങ്ങൾ the exorcist എന്നാ  ചിത്രത്തെ ഓർമിപ്പിച്ചു.... അതുപോലെ ചിത്രത്തിലെ exorcism സീൻസ് കുറച്ചു കൂടിയെങ്കിൽ നന്നായിരുന്നു എന്ന് തോന്നി .. .കാരണം എൻഡിങ് ഒരു മാതിരി ഒപ്പിക്കൽസ് ആയോ എന്ന് തോന്നി 

No comments:

Post a Comment