1991 യിൽ നടന്ന ഒരു real life incident ഇന് ബേസ് ചെയ്തു എടുത്ത ഈ കൊറിയൻ ത്രില്ലെർ Park Jin-pyo ആണ് കഥയും തിരക്കഥയും സംവിധാനവും ചെയ്തത്...
Han Kyung-bae എന്നാ കൊറിയയിലെ അതിപ്രസിദ്ധനായ ഒരു ന്യൂസ് റീഡറുടെ മകന്റെ തിരോധനവും അദ്ദേഹവും പോലീസും ആ കുട്ട്യേ തേടുന്നതും ആണ് ചിത്രത്തിന്റെ സാരം.. Kidnapper യുടെ ആവശ്യപ്രകാരം ഹാൻ ആ പൈസ കൊടുക്കുണ്ടെങ്കിലും 44 ദിവസത്തിന് ശേഷം അവർക്ക് ആ കുട്ടീടെ ശവശരീരം മാത്രമാണ് ലഭിച്ചത്.... ആ കേസ് കൊലയാളിയെ കിട്ടത്കൊണ്ട് 2006 close ചെയ്തു എന്ന് ചിത്രത്തിളുടെ അറിയാൻ കഴിഞ്ഞു..
Kim Nam-joo, Sol Kyung-gu എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Kim Woo-hyung ഉം സംഗീതം Lee Byung-woo ഉം നിർവഹിച്ചു.... CJ Entertainment വിതരണം നടത്തിയ ചിത്രം Lee Yu-jin ആണ് നിർമിച്ചത്...
2007 ഇലെ Grand Bell Awards ഇൽ മികച്ച ആക്ടർ,വിഭാഗത്തിൽ നോമിനേഷൻ നേടിയ ചിത്രത്തിന് 2007 ഇലെ Blue Dragon Film Awards ഇലും ഫിലിം, ആക്ടർ, ഡയറക്ടർ, Korean Film Awards ഇൽ മികച്ച സൗണ്ട് വിഭാഗത്തിലും നോമിനേഷൻ ലഭിച്ചിട്ടുണ്ട്...
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനവും ആ വർഷത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിൽ മൂന്നാമത്തെ സ്ഥാനത്തും എത്തി... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.. ഒരു മികച്ച സിനിമാനുഭവം

No comments:
Post a Comment