Joo Ho-min ഇന്റെ Along with the gods എന്നാ പുസ്‌തകത്തെ ആസ്പദമാക്കി Kim Yong-hwa തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ കൊറിയൻ ഫാന്റസി ആക്‌ഷൻ ചിത്രം രണ്ട് ഭാഗങ്ങൾ ആയി ആണ് പ്രയക്ഷകരുടെ മുൻപിൽ എത്തീട്ടുള്ളത്....
ആദ്യ ഭാഗം :Along with the Gods: The Two Worlds
രണ്ടാം ഭാഗം :Along with the Gods: The Last 49 Days
"The two worlds " എന്നാ ആദ്യ ഭാഗം പറയുന്നത് Kim Ja-hong എന്നാ ഒരു ഫയർമാന് ഇന്റെ കഥയാണ്.. ഒരു ദിനം തന്റെ ജോലിക്കിടെ അപകടത്തിൽ പെട്ടു ഇഹലോക വാസം വിടേണ്ടി വന്ന അദ്ദേഹത്തെ തേടി Gang-lim,Haewonmak, Lee Deok-choon എന്നിങ്ങനെ മൂന്ന് ദൈവതിന്റെ ദൂതന്മാർ എത്തുന്നു... അയാളെ മരണാനന്തരജീവിതത്തിലേക്ക് നയിക്കാൻ.. പക്ഷെ അതിനു അദ്ദേഹത്തിന് ഏഴു ദൈവ വിചാരണ കടമ്പകൾ 49 ദിവസത്തിനുള്ളിൽ കടകേണ്ടതുണ്ട്... എന്തൊക്കെയാണ് അത്? അദ്ദേഹം അത് മറികടക്കുമോ? ഇതൊക്കെയാണ് ആദ്യ ഭാഗം പറയുന്നത്..
"The last 49 days " എന്നാ ചിത്രത്തിൽ ദൈവദൂതമാർ അവരുടെ 49 ആം ആത്മാവിനെ പാതാളത്തിലെ വിചാരണയ്ക്ക് കൊണ്ടുവരുത്തും പക്ഷെ അതെ സമയം അവർക്ക് അവരുടെ പൂർവകാല ജന്മത്തിൽ നടന്ന സംഭവങ്ങൾ വേട്ടയാടാൻ തുടങ്ങുന്നതും അവർ അതിനെ നേരിടുന്നതും എല്ലാം ആണ് പറയുന്നത്....
Kim Byung-seo ഛായാഗ്രഹണം നിർവഹിച്ചു ഈ ചിത്രങ്ങളുടെ സംഗീതം Bang Jun-seok നിർവഹിക്കുന്നു... Kim Hye-jin
Zino Kim എന്നിവർ ആണ് ചിത്രത്തിന്റെ എഡിറ്റർസ്... ഈ വിഭാഗങ്ങൾ എല്ലാം ചിത്രത്തിൽ അതിഗഭീരം ആയിരുന്നു...
Realies Pictures,Dexter Studios എന്നിവരുടെ ബന്നേറിൽ Kim Yong-hwa,Won Dong-yeon എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Lotte Entertainment ആണ് വിതരണം നടത്തിയത്...
ആദ്യ ഭാഗത്തു Gang-lim ആയി Ha Jung-woo, Haewonmak ആയി Ju Ji-hoon, Lee Deok-choon ആയി Kim Hyang-gi, Kim Ja-hong ആയി Cha Tae-hyun എന്നിവർ വേഷമിട്ടപ്പോൾ രണ്ടാം ഭാഗത്തു ഇവരെ കൂടാതെ Kim Soo-hong ആയി Kim Dong-wook,Seongju ആയി Ma Dong-seok എന്നിവരും കൂടുതൽ പ്രധാനമേറിയ വേഷങ്ങളിൽ എത്തുന്നുണ്ട്...
കൊറിയൻ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയങ്ങൾ ആയ ഈ രണ്ടുചിത്രങ്ങളും ക്രിട്ടിസിന്റെ ഇടയിലും അതിഗംഭീര പ്രകടനം നടത്തി... ആദ്യ ഭാഗത്തിന് 9th Korea Film Reporters Association (KOFRA) Film Awards,12th Asian Film Awards,54th Baeksang Arts Awards,27th Buil Film Awards,23rd Chunsa Film Art Awards എന്നിങ്ങനെ കുറെഏറെ അവാർഡ്‌വേദികളിൽ സ്വസാനിധ്യം അറിയിച്ചു അവാർഡുകൾ വാരികൂടിയപ്പോൾ ഈ വർഷം ഇറങ്ങിയ രണ്ടാം ഭാഗത്തിന് ഇതേവരെ 27th Buil Film Awards സംവിധാനം കലാസംവിധാനം വിഭാഗത്തിൽ അവാർഡ് നേടിടുണ്ട്....
കുറച്ചു കാലം മുൻപ് പറഞ്ഞ ഇന്ത്യൻ ഗ്യാങ്സ്റ്റർ ഡ്രാമ Gangs of wassepur പോലെ ഒറ്റ സിനിമയായി ചിത്രീകരിച്ച പിന്നെ രണ്ടു ഭാഗങ്ങൾ ആയി റിലീസ് ചെയ്ത ഈ ചിത്രം ചുരുക്കി പറഞ്ഞാൽ പ്രയക്ഷകര്ക് ശരിക്കും ഒരു കിടു visual treat ആയിരുന്നു .ആദ്യ ഭാഗം വിചാരണകൾക് കൂടുതൽ ഊന്നൽ കൊടുത്തപ്പോൾ രണ്ടാം ഭാഗം കൂടുതലും ദൈവദൂതമാരിലൂടെയും അവരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളിലൂടെയുംയാണ് സഞ്ചരിക്കുന്നത്.... അതുകൊണ്ട് തന്നെ ആദ്യ ഭാഗം ആണ് എന്നിക് കൂടുതൽ ഇഷ്ടമായത്....
ചിത്രത്തിന്റെ മൂന്നും നാലും ഭാഗങ്ങളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു എന്ന് കേൾക്കുന്നു... Waiting for its release....കൊറിയൻ ചിത്രങ്ങൾ കാണുന്നവർ ആണെങ്കിൽ don't miss the party..... Must watch one

No comments:
Post a Comment