Sunday, September 9, 2018

Goodachari (telugu)



Adivi Sesh ഇന്റെ കഥയ്ക് Sashi Kiran Tikka തിരക്കഥ രചിച്ച Abburi Ravi ഡയലോസ് എഴുതിയ ഈ തെലുഗ് spy thriller ചിത്രത്തിൽ Adivi Sesh, Sobhita Dhulipala, Prakash Raj, Jagapati Babu എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..

തെലുഗ് സിനിമ മാറ്റത്തിന്റെ പാതയിൽയാണ്‌.... എന്നും വെട്ടും കുത്തും ഇടി വെടി ഇങ്ങനെ ആള്കാര്ക് ബോർ അടിക്കുന്ന സംഭവങ്ങൾ മാത്രം സമ്മാനിച് കൊണ്ട് നിൽക്കുന്ന ഇവർ ഇപ്പോൾ എടുക്കുന്ന സിനിമകൾ കണ്ടാൽ മൂക്കത്തു കൈ വച്ചുപോകും.. അത്രെയും ഗംഭീരം... ബാഹുബലി, സൈസ് സീറോ, തോഴ എന്നി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ഇദ്ദേഹത്തിന്റെ ആദ്യമായി മുഴുനീള വേഷത്തിൽ കണ്ട ചിത്രം  ക്ഷണം ആയിരുന്നു...അത് അതിനു ഇപ്പുറം ഈ ചിത്രം...

ചിത്രം പറയുന്നത് ഗോപി എന്നാ അർജുന്റെ കഥയാണ്.... അച്ഛന്റെയും അമ്മയുടെയും മരണശേഷം അമ്മാവൻ സത്യയുടെ കൂടെ വളരുന്ന അർജുനൻ "ത്രിനേത്ര " എന്നാ ഇന്ത്യൻ spy ഏജൻസിക് വേണ്ടി ജോലി ചെയ്യുന്നതും പക്ഷെ ഒരു പ്രത്യേക മിഷൻ അവന്റെ ജീവിതത്തിനു തന്നെ അപകടം വിളിച്ചു വരുത്തുമ്പോൾ അവൻ അതിൽ നിന്നും എങ്ങനെ രക്ഷപെടുന്നു എന്നൊക്കയാണ് ചിത്രം പറയുന്നത്....

ചിത്രത്തിന്റെ ഹൈലൈറ് അവസാനത്തെ  അര മണിക്കൂർ ആണ്.. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌... ഇങ്ങനെ ഒക്കെ ചെയാമോ എന്ന് ചോദിക്കുന്ന രീതിയിൽ പ്രയക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഗംഭീര ട്വിസ്റ്സ്...അത് യോജിപ്പിച്ച വിധം.. അതിനു തിരക്കഥാകൃത്തിനും സംവിധായകനും hats off...

Sricharan Pakala സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് Shaneil Deo ആണ് എഡിറ്റിംഗ് Garry Bh... ഈ രണ്ടു ഭാഗങ്ങൾക് എന്റെ കൈകൂപ്പുകൾ... ഒന്നും പറയാനില്ല.... Abhishek Pictures,People Media Factory
Vista Dream Merchants എന്നി പ്രൊഡക്ഷൻ കമ്പനികളുടെ  ബന്നേറിൽ Abhishek Nama,T. G. Vishwa Prasad,Abhishek Agarwal എന്നിവർ നിർമിച്ച ചിത്രം ബോക്സ്‌ ഓഫീസിൽ sleeper hit ആയി.. അതുപോലെ ക്രിട്ടിൿസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടി... കാണു ആസ്വദിക്കൂ ഈ ഗംഭീര ചിത്രം 

No comments:

Post a Comment