Saturday, September 1, 2018

A Aa(telugu)



 Yaddanapudi Sulochana Rani  യുടെ മീന എന്നാ പുസ്തകത്തെ ആസ്പദമാക്കി   ത്രിവിക്രം ശ്രീനിവാസ് തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ തെലുഗ് റൊമാന്റിക് കോമഡി ചിത്രത്തിൽ നിതിൻ, സാമന്ത, അനുപമ പരമേശ്വരൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി m.

അനസൂയ, ആനന്ദ് എന്നി രണ്ടു പേരെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്... ഒരു വലിയ പണകാരിയുടെ കുടുംബത്തിൽ ജനിച്ച അനസൂയയെ അവളുടെ അച്ഛൻ അവളുടെ അമ്മ അറിയാതെ അവരുടെ പഴയ തറവാട്  വീട്ടിലേക് പറഞ്ഞയക്കുന്നതും അവിടെ വച്ചു അവൾ ആനന്ദ് എന്നാ അവളുടെ ഒരു Cousin ഇനെ പരിചയപ്പെടുന്നതും അതിന്ടെ അവരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

അനസൂയ എന്നാ കഥാപാത്രം ആയി സാമന്തയുടെ മികച്ച അഭിനയം ആണ് ചിത്രത്തിന്റെ കാതൽ... കുറെ ഏറെ ചിരിക്കാൻ ഉള്ള വക ആ കഥാപാത്രം നമ്മൾക്ക് സമ്മാനിക്കുന്നുണ്ട്.... അതുപോലെ നീതിനിന്റെ ആനന്ദ്, അനുപമയുടെ നാഗവല്ലി എന്നി കഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു... ഇവരെ കൂടാതെ നരേഷ്, നാദിയ മൊയ്തു, അനന്യ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി.. 

Ramajogayya Sastry,Krishna Chaitanya എന്നിവരുടെ വരികൾക്ക് Mickey J Meyer ഈണമിട്ട അഞ്ചോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. .ആദിത്യ മ്യൂസിക് ആണ് ഗാനങ്ങൾ വിതരണം ചെയ്തത്... Natarajan Subramaniam,Dudley എന്നിവർ ചേർന്നു ഛായാഗ്രഹണവും Kotagiri Venkateswara Rao ചിത്രത്തിന്റെ എഡിറ്റിംഗും കൈകാര്യം ചെയ്തു...

സമാന്തയ്ക് മികച്ച നടി, കാർത്തികിന് മികച്ച  ഗായകൻ എന്നി ഫിലിം ഫെയർ അവാർഡ  നേടിക്കൊടുത്ത ഈ ചിത്രത്തിന് മികച്ച ചിത്രം, സംവിധാനം, സപ്പോർട്ടിങ് ആക്ടർ, ആക്ടര്സ്, മ്യൂസിക് ഡയറക്ടർ എന്നി വിഭാഗങ്ങളിൽ നോമിനേഷനും നേടിടുണ്ട്... അതുപോലെ IIFA Awards ഇലും ചിത്രം സ്വസാനിധ്യം അറയിച്ചിട്ടുണ്ട്...

Haarika & Hassine Creations ഇന്റെ ബന്നേറിൽ S. Radha Krishna നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു.. .ഒരു നല്ല കുടുംബ ചിത്രം കാണു ആസ്വദിക്കൂ...

No comments:

Post a Comment