"നിഗൂതകൾ മുഴുവൻ ഒന്നിന്നൊന്നായ് ആ കുടുംബത്തെ വേട്ടയാടിയ ഒരു ഭീകര രാത്രിയുടെ കഥ "
Mohan habbu ഇന്റെ The Return of the Soldier എന്നാ റഷ്യൻ കഥയുടെ നാടക രൂപത്തെ ആസ്പദമാക്കികൊണ്ട് Mohan habbu,naveen krishna, Dayal padmanabhan എന്നിവർ ചേർന്നു രചിച്ച കഥയ്ക് Dayal padmanabhan തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ കണ്ണട സസ്പെൻസ് ത്രില്ലറിൽ veena sundar, anupama gowda, Karthik jayaram എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പേരു പറയുന്നത് പോലെ തന്നെ ഒരു രാത്രി ഒരു ഗ്രാമത്തിലെ ഒരു വീട്ടിൽ നടക്കുന്ന കഥയാണ്.... കർണാടകത്തിലെ ഒരു ഉൾഗ്രാമത്തിലെ ഒരു പാവപ്പെട്ട വീട്ടിൽ ജീവിക്കുന്ന ഒരു കുടുംബത്തോട് ഒരു പ്രവചാകൻ അവരുടെ ജീവിതം ഒറ്റ രാത്രികൊണ്ട് മാറും എന്നും പ്രവചിക്കുന്നു... ആദ്യം അവർ അതിനു അത്ര കാര്യം കൊടുത്തെങ്കിലും നിഗൂടതകൾ നിറഞ ഒരു വഴിപോക്കൻ അവരുടെ വീട്ടിൽ എത്തുന്നതോട് കുടി ചിത്രം കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആവുന്നു.... അയാൾ ആരായിരുന്നു? അവർ അയാളോട് എന്ത് ചെയ്യുന്നു എന്നൊക്കെയാണ് ഓരോ സെക്കണ്ടും ത്രില്ല് അടുപ്പിച്ചു ചിത്രം പിന്നീട് നമ്മളോട് സംവദിക്കുന്നത്....
അനുപമയുടെ മല്ലികയും, വീണയുടെ ഗൗരമ്മയും ചിത്രത്തിന്റെ കാതൽ ആയപ്പോൾ കാർത്തിക് ജയറാമിന്റെ ചന്നാ എന്നാ കഥാപാത്രവും ചിത്രത്തിൽ പ്രാധാന്യമേറിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.. ഇവരെ കൂടാതെ രഘു, ജയ ശ്രീനിവാസൻ, അഷിത ചദ്രപ്പ എന്നിവരും ചിത്രത്തിൽ ഉണ്ട്....
Ganesh Narayan സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം P K H Das ഉം എഡിറ്റിംഗ് Sri CrazyMindzz ഉം നിർവഹിച്ചു... .D Pictures ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം D Distributors ആണ് വിതരണത്തിന് എത്തിച്ചത്....
കണ്ണട ബോക്സ് ഓഫീസിൽ മികച്ച വിജയം ആയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി.... ഒരു മികച്ച ത്രില്ലെർ... Don't miss.... ending twist 😘😘😘😘

No comments:
Post a Comment