Zeishan Quadri യുടെ കഥയ്ക് Akhilesh,Anurag Kashyap, Akhilesh Jaiswal എന്നിവർ തിരക്കഥ രചിച്ച Anurag Kashyap സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലെർ ശരിക്കും 6 മണിക്കൂറിനു അടുത്ത് വരുന്ന ഒറ്റ ചിത്രം ആയി ആണ് നിർമിച്ചത്... പക്ഷെ ഒരു ഇന്ത്യൻ മാർക്കറ്റിൽ ഇത്രെയും വലിയ സമയം ഒരിക്കലും പ്രദര്ശിപ്പിക്കാന് പറ്റാത്തതുകൊണ്ട് രണ്ടു ഭാഗങ്ങളിൽ ആയി ആണ് പ്രദർശനത്തിനു എത്തിയത്..
1940ഇൽ മുതൽ 2009 വരെയുള്ള wasseypur എന്നാ കുപ്രസിദ്ധ ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്... ഈ കാലയളവിൽ അവിടെ വിരാചിരുന്ന മൂന്ന് കുടുംബങ്ങളുടെ പകയുടെ കഥയും അവർ ചെയ്ത coal മാഫിയ ബിസിനസ്, പൊളിറ്റിക്കൽ crimes,വിദ്വേഷം ഒക്കെയാണ് ഈ ചിത്രങ്ങളുടെ ആധാരം..
ആദ്യ ഭാഗം പറയുന്നത് സർദാർ ഖാനിന്റെ കഥയാണ്...അതിനായി ആദ്യമായി നമ്മളെ ചിത്രത്തിലേക് കൂട്ടികൊണ്ടുപോകുനത് Piyush Mishraയുടെ അതിഗംഭീര narration ഇലൂടെയാണ് ..1940ഇൽ എങ്ങനെ ധൻബാദും Wasseypur ഉം രൂപപ്പെട്ടു... അവിടത്തെ ഖുറേഷി - നോൺ ഖുറേഷി ആൾക്കാരുടെ ഇൻട്രൊഡക്ഷൻ എന്നതിൽ തുടങ്ങുന്ന ചിത്രം പിന്നീട് സർദാർ ഖാനിന്റെ കുടുംബത്തിലേക്ക് കടന്നുചെല്ലുന്നതും പിന്നീട് അവിടത്തെ പ്രശ്ങ്ങളുടെ തുടക്കുവും എല്ലാം അതിഗംഭീരമായി വിവരിച്ചു തരുന്നു... ചിത്രം പിന്നീട് 1970ഇലേക്കും 80ഇലുകളിലേക്കും വ്യാപിക്കുമ്പോൾ സർദാർ ഖാനിന്റെ ജീവിതത്തിലൂടെ നമ്മൾ ധൻബാദിന്റെയും wassepur ഇൻേറയും അതിഗംഭീര കഥകളിലേക് ആഴ്ന്നു ചെല്ലുന്നു... ചിത്രം അവസാനിക്കുന്നത് 90ഇൽ സർദാറിന്റെ മരണത്തോടെയാണ്..
രണ്ടാം ഭാഗം സഞ്ചരിക്കുന്നത് സർദാറിന്റെ ഒരു മകൻ ആയി ഫൈസലിലൂടെ യാണ്..... നടക്കുന്ന കാലഘട്ടം 1990ഇൽ നിന്നു 2009 വരേ .. അച്ഛന്റെ മരണത്തിനു ഉത്തരവാദികളെ കണ്ടുപിടിച്ചു കൊല്ലാൻ അമ്മയ്ക്ക് വാക് കൊടുത്തു ഇറങ്ങുന്ന ഫൈസൽ നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും പക്ഷെ ആരും കാണാത്ത ചില കറുത്ത കൈകൾ എങ്ങനെ യാണ് സർദാറിന്റെയും അയാളുടെ ജീവിതത്തിന്റെയും പാതയിൽ കടഞ്ഞാണ് ഇടുന്നു അതിൽ ആരോകെയാണ് ഉത്തരവാദി എന്നൊക്കെ അതിമനോഹരമായി തന്നസംവിധായകൻ നമ്മുക്ക് പറഞ്ഞുതരുന്നു...സിനിമ എന്നാ മീഡിയം എങ്ങനെ പുതിയ പിള്ളേർക്ക് അല്ലെങ്കിൽ ഇപ്പോൾ ആള്കാരെ സ്വാധിനം ചെലുത്തുന്നത് എന്ന് അറിയണമെങ്കിൽ ഈ ഒറ്റ ചിത്രം കണ്ടാൽ മതി.... അമിതാഭ് ബച്ചനിന്റെ സിനിമകൾ കണ്ട ശേഷം ഫൈസലും അവന്റെ കൂട്ടുകാരും തമ്മിൽ ഉള്ള ചിത്ര സീൻസ് നമ്മൾക്ക് ഇപ്പൊ കാണുന്ന മോഹൻലാൽ മമ്മൂട്ടി ഫൈറ്ററിനെ ഓർമിപ്പിക്കുന്ന ചില സംഭവങ്ങൾ ആണ്... ആദ്യ ഭാഗത്തിൽ സർദാറിന്റെ ഉയർച്ചയും പതനവും പറഞ്ഞ ചിത്രം ഇവിടെ ഫൈസലിന്റെ ഉയർച്ചയും പതനവും ആണ് ചർച്ച ചെയ്യുന്നത്...
ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ ആയ സർദാർ ഖാൻ, ഫൈസൽ എന്നാ കഥാപാത്രങ്ങൾ Manoj Bajpai,Nawazuddin Siddiqui എന്നിവർ ആണ് ചെയ്തിരിക്കുന്നത്... ഇവരുടെ അഴിഞ്ഞാട്ടം ആണ് ചിത്രത്തിന്റെ ശക്തി ആരാ മികച്ചതെന്ന് ഒരിക്കലും പറയാൻ പറ്റാത്ത പ്രകടനം.. Huma Qureshi,Piyush Mishra,Reemma Sen,എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്... ഈ ഓരോരോ കഥാപാത്രത്തിനും വ്യക്തമായ സ്പേസ് ചിത്രത്തിൽ അണിയറക്കാർ നല്കിട്ടുണ്ട്......ആ കഥാപാത്രത്തിതിനെ വച്ചു തന്നെ ഒരു സിനിമചെയ്യാൻ പറ്റുന്ന ഡെപ്ത് ഉണ്ട് അവർക്ക്.. അതുകൊണ്ട് ആരാണ് മികച്ചത് ആരാണ് മോശം എന്ന് നിർവചനം അസാധ്യം...
Anurag Kashyap Films,Jar Pictures Elle Driver Productions എന്നിവരുടെ ബന്നേരിൽ Viacom 18 Motion Pictures,Sunil Bohra,Anurag Kashyap,Atul Shukla എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Viacom 18 Motion Pictures, Cooking Pictures എന്നിവർ ചേർന്നു ആണ് ചിത്രം വിതരണം നടത്തിയത്.. .നമ്മുടെ സ്വതം രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് hweta Venkat നിർവഹിച്ചു...
Varun Grover ഇന്റെ വരികൾക്ക് Sneha Khanwalkar ഈണമിട്ട ചിത്രത്തിന്റെ original score ചെയ്തിരിക്കുന്നത് G. V. Prakash Kumar ആണ്. .എല്ലാ ഗാനങ്ങളും traditional Indian folk songs ഇന്റെ influence എടുത്തു കാണിക്കുണ്ട്.... Indian Censor Board ചിത്രത്തിന്റെ high violence and sexual innuendos കാരണം A സെറിട്ടിഫിക്കറ്റ് ആണ് നൽകിയത്...
Cannes Directors' Fortnight ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ചപ്രതികരണവും ബോക്സ് ഓഫീസിൽ അതിഗംഭീര പ്രകടനവും നടത്തി.... 60th National Film Awards ഇയിൽ Best Audiography, Re-recordist's of the Final Mixed Track, Special Mention for acting എന്നി അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രത്തിന് Best Film (Critics), Best Actress (Critics),Best Music Director കൂടാതെ വേറെയും വിഭാഗങ്ങളിൽ 58th Filmfare Awards ഇൽ അവാർഡ് കിട്ടിട്ടുണ്ട്...
വർഷങ്ങൾക്കു മുൻപ് ധൻബാദ് - wassepur ഭാഗങ്ങളിൽ നടന്നസംഭവങ്ങളിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് ആണ് അനുരാഗ ഈ ചിത്രം ഒരിക്കയ്ത്... Subramaniapuram എന്നാ തമിൾ മാസ്റ്റർപീസ് ഈ ചിത്രങ്ങളുടെ influence യിൽ നിന്നും രൂപപ്പെട്ടതാണ് എന്ന് കേട്ടിട്ടുണ്ട്. .Gangs of Wasseypur 1.5 എന്നാ പേരിൽ Zeishan Quadri യിയെ പ്രധാനകഥാപാത്രം ആയി ഒരു ചിത്രം അണിയറയിൽ ഒരുങ്ങുണ്ട് എന്ന് കേൾക്കുന്നു..കാത്തിരികാം ആ ചിത്രത്തിന്റെ ഒഫീഷ്യൽ റീലിസിനായി....
One of the best movies of INDIAN CINEMA.....