- James Wan, Gary Dauberman എന്നിവരുടെ കഥയ്ക് Gary Dauberman തിരക്കഥ രചിച്ച ഈ അമേരിക്കൻ ഗോഥിക് സൂപ്പർനാച്ചുറൽ ഹോർറോർ ചിത്രം Corin Hardy ആണ് സംവിധാനം ചെയ്തിട്ടുള്ളത് ...
2013യിൽ പുറത്തിറങ്ങിയ the conjuring സീരിസിലെ രണ്ടാം ചിത്രം conjuring2 യിൽ നമ്മളെ പേടിപ്പിച്ച valak എന്നാ കഥാപാത്രത്തിന്റെ ഉത്ഭവം പറഞ്ഞ ചിത്രത്തിൽ
Deimen bichir, Tiassa farmigia, Jonas bolquet എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി ..
1952 ഇലെ റുമേനിയിലെ ഒരു ക്രിസ്ത്യൻ കന്യാമഠത്തെ ഒരു അതജ്ഞത ശക്തി ആക്രമിക്കുകയും അതിൽ ഒരാളെ ആണ് ശക്തി കൊന്നപ്പോൾ മറ്റൊരാൾ സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു ... അങ്ങനെ ആണ് കേസ് അന്വേഷിക്കാൻ വത്തിക്കാൻ Father Burke യിനെയും Sr. Irene ഇനിയും ഏല്പിക്കുകയും അങ്ങനെ അവർ റുമേനിയിലേക് എത്തുന്നതും അതിനു ശേഷം അവിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്. ..
Father Burke ആയി Demián Bichir എത്തിയപ്പോൾ
Sister Irene ആയി Taissa Farmiga ഉം Valak / The Nun ആയി Bonnie Aarons ഉം വേഷമിട്ടു .. ഇവരെ കൂടാതെ Charlotte Hope, Jonas Bloquet, Ingrid Bisu എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.
Maxime Alexandre ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Michel Aller,Ken Blackwell എന്നിവർ ചേർന്നു നിര്വഹിച്ചപ്പോൾ Abel Korzeniowski ആണ് ചിത്രത്തിന്റെ പേടിപ്പെടുത്തുന്ന ആണ് മ്യൂസിക് കൈകാര്യം ചെയ്തത് .
- New Line Cinema, Atomic Monster Productions, The Safran company എന്നിവരുടെ ബന്നേറിൽ Peter Safran, James wan എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ് വിതരണം നടത്തിയത്. .
ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ ഒരു കൊഞ്ചുറിങ് ചിത്രത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച കളക്ഷൻ നേടി...കുറെ ഏറെ ജമ്പ് സ്‌കേർസ് ഉള്ള ചിത്രം സാധാരണ പ്രയക്ഷകനെ പേടിപെടുത്താനും ഒന്ന് പുതപ്പിനുള്ളിൽ ഒളിക്കാനും ഉള്ള വക ചിലയിടങ്ങളിൽ ചിത്രം തന്നപ്പോൾ കൂടുതലും ആ കന്യാസ്ത്രീയെ ഫോക്കസ് ചെയ്തതുകൊണ്ട് തന്നെ ഹോർറോർ എലെമെന്റ്സ് കുറവായിരുന്നു.. പക്ഷെ ഉള്ളത് ഒന്നന്നര ഐറ്റംസ് ....
എന്നിരുന്നാലും ഒറ്റക്ക് ഇരുന്നു കണ്ടാൽ ഒന്ന് മനസ് നിറഞ്ഞു പേടിക്കണ്ട കുറച്ചു നല്ല സീൻ ഉള്ള ഈ കൊഞ്ചുറിങ് സീരിസിലെ അഞ്ചാം ചിത്രം എന്നിക് തൃപ്തി തന്നു ...കാണു ആസ്വദിക്കൂ ഈ valak ഇനെ





























