മനോജ് നായരുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ എഴുതി ഉല്ലാസ് ഉണ്ണികൃഷ്‍ണന് സംവിധാനം ചെയ്തു ലാൽ, മനോജ് കെ ജയൻ, ബാബു ആന്റണി, രാഹുൽ മാധവ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഒരു കൊച്ചു ത്രില്ലെർ....
പത്തു വർഷം മുൻപ് സ്വന്തം ബംഗ്ലാവിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട സക്രിയയുടെയും ഭാര്യയുടെയും കൂടാതെ വേറൊരാളുടെയും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിപുറപ്പെടുന്ന സക്രിയയുടെ ഉറ്റചങ്ങാതി ആയ ലാലിൻറെ കഥാപാത്രത്തിലൂടെയാണ് ചിത്രം മുൻപോട്ടു പോകുന്നത്..... അന്ന് ആ രാത്രി അവിടെ എന്ത് നടന്നു എന്നത് കുറെ ഏറെ നിഗമാനങ്ങളിലൂടെയും, അവിടെ കണ്ടെടുത്ത കാസ്സെറ്റ്സ് അങ്ങനെ അവരെ കുറിച്ച കൂടുതൽ അറിയുകയും അങ്ങനെ അന്ന് അവിടെ നടന്ന സംഭവങ്ങൾ വീണ്ടും re-create ചെയ്യാൻ ശ്രമിക്കുന്നതും ആണ് കഥ ഹേതു....
സക്രിയ പോത്തൻ ആയി മനോജ് കെ ജയനും, സാമി എന്നാ കഥാപാത്രം ആയ ബാബു ആന്റണിയും മികച്ച അഭിനയം ആണ് കാഴ്ചവെക്കുന്നത്....espically ബാബു ആന്റണി ചെയ്ത സാമി എന്നാ കഥാപാത്രം.. നിഗൂഡതകൾ ഉള്ളിൽ ഒളിപ്പിച്ചു നടക്കുന്ന ആ കഥാപാത്രം ശരിക്കും ഞെട്ടിച്ചു കളഞ്ഞു... ബാക്കി സ്‌ക്രീനിൽ വന്ന എല്ലാവരും മോശമില്ലാത്ത പ്രകടനം നടത്തി....
ബി കെ ഹരിനാരായണന്റെ വരികൾക്ക് ദിപു നിനാൻ തോമസ് ആണ് ചിത്രണത്തിന്റെ സംഗീതം ചെയ്തിട്ടുള്ളത്... ദേവ് പാശ്ചാത്തല സംഗീതം നിർവഹിച്ചു..... our dream cinema യുടെ ബന്നേറിൽ രാജേഷ് പെരുമ്പളം നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ പരാജയം മണത്തു... എന്നിരുന്നാലും ഒരു വട്ടം കണ്ടു കൊണ്ട് ഇരികാം ഈ ഉല്ലാസ് ചിത്രം

No comments:
Post a Comment