Saturday, May 12, 2018

Ore kadal



സുനിൽ ഗംഗോപാദ്ധ്യായയുടെ "hirak deepathi" എന്നാ കഥയ്ക് ശ്യാമപ്രസാദ്  തിരക്കഥ എഴുതി  സംവിധാനം ചെയ്ത  മമ്മൂക്ക, മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്‌ണൻ എന്നിവർ പ്രധാനകഥാപാത്രങ്ങൽ ആയി എത്തിയ മലയാളം ഡ്രാമയാണ് ഒരേ കടൽ....

ലോകപ്രസ്ഥൻ ആയ economist ആയ dr. എസ് ആർ നാഥൻ എന്നാ കഥാപാത്രത്തിന്റെ പലതലങ്ങളിലേക് ആണ് ചിത്രം വിരൽ ചൂണ്ടുന്നത്.. മുഴു കുടിയനും ചെറിയ രീതിയിൽ പെണ്ണുപിടിയനും ആയ അദ്ദേഹം അദേഹത്തിന്റെ അതെ അപ്പാർട്മെന്റിൽ താമസിക്കുന്ന ദീപ്തി എന്നാ വീട്ടമ്മയുമായി അദ്ദേഹം അറിയാതെ അടുപ്പത്തിൽ ആകുന്നതും അതിനോട് അനുബന്ധിച്ച അവരുടെ ജീവിതത്തിൽ നടക്കുന്ന മാനസീക മാനസീക സംഘര്ഷങ്ങളിലൂടെയുള്ള യാത്രയാണ് ഈ ശ്യാമപ്രസാദ് ചിത്രം....

മമ്മൂക്കയുടെ നാഥൻ എന്നാ കഥാപാത്രവും മീരയുടെ ദീപ്തി എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു..അത്രെയും മികച്ചതായിരുന്നു അവരുടെ ഓരോ സീന്സും...

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട അഞ്ചു ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് (ഔസേപ്പച്ചൻ )ദേശിയ അവാർഡ് നേടി കൊടുത്തു... ഇതിലെ "നഗരം വിദുരം", "യമുന വെറുതെ" ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ആണ്...

കുറെയേറെ ഫിലിം ഫെസ്റിവലിലുകൽ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം അവിടെയെല്ലാം മലയാളത്തിന്റെ പ്രശ്തി വാനോളം ഉയർത്തി... .സ്പെയിൻ, los angels, Minneapolis,hydrabad, pune എന്നിങ്ങനെ കുറെ ഏറെ സ്ഥലങ്ങളിൽ ചിത്രം പ്രദര്ശിപ്പിക്കപ്പെട്ടിട്ടുണ്ട്...

ദേശിയ അവാർഡ് best regional film,Best musiq director,എന്നിവിഭാഗങ്ങളിൽ അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം കേരളത്തിൽ ഫിലിം അവാർഡ്‌സിൽ best second film,Actress, background score എന്നിങ്ങനെ കുറെ  ഏറെ വിഭാഗങ്ങളിൽ അവാർഡ്കൾ കരസ്ഥമാക്കിട്ടുണ്ട്.. .ഇത് കൂടാതെ IFFK,Film critics, FOKANA film awards എന്നിങ്ങനെ വേറെയും കുറെ ഏറെ വേദികളിൽ ചിത്രം മലയാളത്തിന്റെ യശസ്സ് ഉയർത്തിട്ടുണ്ട്....

അളഗപ്പൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം വിന്ധ്യൻ ആണ് നിർമിച്ചിട്ടുള്ളത്...  വിനോദ് സുകുമാരൻ എഡിറ്റിംഗ് നിർവഹിക്കുന്നു.. .ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചെങ്കിലും എന്റെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽയാണ് ഈ ചിത്രത്തിന്റെ സ്ഥാനം... കാണു ആസ്വദിക്കൂ

No comments:

Post a Comment