Wednesday, May 23, 2018

Diya (tamil)



A l വിജയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം നിർവഹിച്ച ഈ bilingual horror thriller drama ചിത്രത്തിൽ സായി പല്ലവി, വെറോണിക്ക അറോറ, നഗർ ശൗര്യ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തി...

തുളസിക്  ഒരു പ്രത്യേക സാഹചര്യത്തിൽ സ്വന്തം കുഞ്ഞിനെ കുറെ ആൾക്കാരുടെ നിർബന്ധനത്തിനു വഴങ്ങി നശിപ്പിക്കേണ്ടി വരുന്നതും പിന്നീട് ആ കുട്ടിയുടെ പ്രേതാത്മാവ് തന്നെ നശിപ്പിച്ച ആളുകളോട് പ്രതികാരം തീർക്കാൻ വരുന്നതും ആണ് കഥ സാരം...

തുളസി ആയി സായി പല്ലവിയും കൃഷ്ണ എന്നാ തുളസിയുടെ ഭർത്താവായി നഗർ ശൗര്യയും മോശമില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചപ്പോൾ ദിയ എന്നാ കഥാപാത്രം ആയി എത്തിയ വെറോണിക്ക അറോറ നമ്മളെ ഞെട്ടിച്ചു...

Madhan karky യുടെ വരികൾക്ക് Sam CS ഈണമിട്ട ചെറുതും വലുതും ആയ മൂന്ന് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Nirav shah നിർവഹിച്ചു....

Lyca productions ഇന്റെ ബന്നേറിൽ  Allirajah Subaskaran നിർമിച്ച ഈ ചിത്രം നവീൻ ആണ് വിതരണം ചെയ്തത്.... ആന്റണി എഡിറ്റിംഗ് നിർവഹിച്ചു....

ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തിയ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ സമ്മിശ്ര പ്രതികരണം നേടി..  കുറെ കാലം മുൻപ് മലയത്തിൽ വന്ന കാണാ കണ്മണി എന്ന് ചിത്രവുമായി ചെറിയ ഒരു ബന്ധം കണ്ടാൽ അത് വെറും യാദർഷികം മാത്രം....

No comments:

Post a Comment