Saturday, May 12, 2018

Ghajini (tamil)



A R murgodass സംവിധാനം ചെയ്തു സൂര്യ അസിൻ, പ്രദീപ്‌ റൗത്, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം ഒരു ത്രില്ലെർ ആണ്...

സഞ്ജയ്‌ രാമസ്വാമി എന്നാ ബിസിനസ്‌മാനിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അദ്ദേഹത്തെ ഒരു short term Memmory loss patient ആക്കി മാറ്റുന്നതും അതിനോട് അനുബന്ധിച് അദ്ദേഹം അദ്ദേഹത്തിനെ അങ്ങനെ ആകിയവരെയും അദേഹത്തിന്റെ കാമുകി കല്പനയെ കൊന്നവരെയും  തേടി പുറപ്പെടുന്നതും ആണ് കഥ ഹേതു...

ഞാൻ ആദ്യമായി കണ്ട സൂര്യ ചിത്രം ആയിരുന്നു ഗജിനി.... പിന്നീട് പല കഥാപാത്രങ്ങളും സൂര്യ ചെയ്തിയുണ്ടെങ്കിലും ആ ഒരു കഥാപാത്രത്തിന്റെ ഏഴയലത്തു പോലും (വാരണം ആയിരം ഒഴിച്ച് ) അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നാണ് എന്നിക് തോന്നിട്ടുള്ളത് (അത് ചിലപ്പോൾ ആ കഥാപാത്രം അത്രമേൽ ആഴത്തിൽ പതിഞ്ഞത് കൊണ്ട് ആകാം ) അസിൻ ചെയ്ത സഞ്ജന എന്നാ കഥാപാത്രം ആണ് പിന്നീട് എടുത്തു പറയേണ്ടത്.... അത്രെയും മനോഹരം ആയിരുന്നു അവർ ഇതിൽ (അതുകൊണ്ട് തന്നെ ആകും ആമിർജിയും അസിനെ തന്നെ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലേക് ക്ഷണിച്ചത് ) നയൻ‌താര ചെയ്ത ചിത്രയും(തമിഴ് പതിപ്പ് ),പ്രദീപ്‌ റാവത്തിന്റെ ഇരട്ട വില്ലൻ കഥാപാത്രവും,  റിയാസ് ഖാനിന്റെ പോലീസ് ഇൻസ്പെക്ടറും (ഇവർ തന്നെ തന്നെ ആയിരുന്നു ഹിന്ദിയിലും ഈ കഥാപാത്രങ്ങൾ ചെയ്തത് ) കൈയടി അർഹിക്കുന്നു....

Cristopher nolan സംവിധാനം ചെയ്ത momento എന്നാ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ ചെയ്ത ഈ ചിത്രത്തിന്റെ പേര് ഗാസനവീദ്‌ സാമ്രാജ്യത്തിലെ muhammed of gazni എന്നാ രാജാവിന്റെ പേരിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ ആണ് ഇട്ടിട്ടുള്ളത്.....

Harris jayraj ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. .ഇറങ്ങിയ സമയതും ഇപ്പോളും ഒരു ചിത്രത്തിന്റെ എല്ലാ ഗാനങ്ങളും എവർഗ്രീൻ ആയി നിലകൊള്ളുന്ന ചുരുക്കം ചില ട്രാക്‌സുകളിൽ ഒന്നായിരിക്കും ഇതിലേത്...  എല്ലാ ഗാനങ്ങളും ഇഷ്ടമായെങ്കിലും "sutrum vizhi "എന്ന തുടങ്ങുന്ന ഗാനം ഇന്നും എന്റെ favourite track list ഇൽ ആദ്യ ഭാഗത്തു ഉണ്ട്.... ഇതിലെ ഗാനങ്ങൾക്ക് ഹാരിസിന് മികച്ച സംഗീത സംവിധായകനുള്ള സ്റ്റേറ്റ് അവാർഡ്, film fare nomination എന്നിവ ലഭിച്ചിട്ടുണ്ട്.. .

R d rajashekar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം sri saravana creations ഇന്റെ ബന്നേറിൽ Salem chandrashekaran ആണ് നിർമിച്ചിട്ടുള്ളത്.... ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും ചിത്രം മികച്ച പ്രകടനം നടത്തുകയും ചെയ്തു.....

മികച്ച ചിത്രം, നടൻ, നടി, സംവിധായകൻ, ഗായകൻ ഗായിക എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ പല അവാർഡ് വേദികളിലും പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം ഹിന്ദിയിൽ ആമിർജിയെ വെച്ച് murugadoss പുനര്നിര്മിച്ചു..അവിടെയും ചിത്രം മികച്ച അഭിപ്രായം നേടി... അതുപോലെ ഈ ചിത്രം തെലുഗുലേക്കും മൊഴി മാറ്റി പ്രദര്ശിപ്പിക്കപ്പെട്ടു......

ഇന്നും എന്നും എന്റെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഈ ചിത്രം ഉണ്ടാകും.. 

No comments:

Post a Comment