"കാർമുകിൽ വര്ണന്റെ ചുണ്ടിൽ ചേരും ഓടകുഴയ്‌ലന്റെ ഉള്ളിൽ
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുൽകിയുണർത്താൻ മറന്നു കണ്ണൻ "
രഞ്ജിത്തിന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ഒരു മേലോ ഡ്രാമയാണ്...
ബാലാമണി എന്നാ കൃഷ്ണഭക്തയായ ഒരു വേലക്കാരി കുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന ഒരു പകൽ സ്വപനം എങ്ങനെ സത്യമാകുന്നു എന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം..
ബാലാമണി ആയി നവ്യയും മനു എന്നാ കഥാപാത്രം ആയി പ്രിത്വിയും കൂടാത്ത അരവിന്ദന്റെ ഉണ്ണികൃഷ്ണൻ /ഗുരുവാരൂരപ്പൻ എന്നി കഥാപാത്രങ്ങളിലൂടെ മുൻപോട്ടു പോകുന്ന ചിത്രത്തിൽ ഇവരെ കൂടാതെ കവിയൂർ പൊന്നമ്മ, രേവതി, സിദ്ദിഖ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...
പ്രിത്വി -അരവിന്ദ് എന്നിവരുടെ ആദ്യ ചിത്രമായിരുന്നു നന്ദനം... ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണമിട്ട ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ചിത്ര ചേച്ചി പാടിയ കാർമുകിൽ വർണ്ണന്റെ, ദാസേട്ടൻ പാടിയ ശ്രീലവസന്തം, ചിത്രം ചേച്ചി പാടിയ മൗലിയിൽ മയിൽപീലി ചാർത്തി എന്നിഗാനങ്ങൾ ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഉണ്ട് ... രാജാമണി പാശ്ചാത്തല സംഗീതം നിർവഹിച്ചു...
തമിഴ്, തെലുഗ്, കണ്ണട എന്നീഭാഷങ്ങളിലേക് പുനര്നിര്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അളഗപ്പൻ നിർവഹിച്ചു.. ഭാവന സിനിമയുടെ ബന്നേറിൽ സിദ്ദിഖ്, രഞ്ജിത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം....കോക്കേഴ്സ് ഫിലംസ് ചിത്രം വിതരണം ചെയ്തു...
ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തിയ ഈ ചിത്രത്തിന് മികച്ച ചിത്രം, സംവിധായകൻ, നടി, പ്ലേബാക്ക് സിങ്ങർ എന്നിവിഭാഗങ്ങളിൽ കുറെ ഏറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .. ദാസേട്ടൻ പാടി അഭിനയിച്ച ശ്രീലവസന്തം എന്നാ ഗാനം കേട്ടു കൊണ്ട് നിർത്തുന്നു....

No comments:
Post a Comment