R. David Nathan,Mohan Krishna Indraganti എന്നിവർ ചേർന്നു കഥ തിരക്കഥ രചിച്ച Mohan Krishna Indraganti സംവിധാനം ചെയ്തു നാനി, സുരഭി, നിവേദിത തോമസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്റിക് ത്രില്ലെർ...
ഒരു പ്ലെയിൻ യാത്രയിൽ വച്ചു കണ്ടുമുട്ടുന്ന aishwarya- catherine എന്നാ രണ്ടു പെൺകുട്ടികളിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അവരുടെ ജീവിതത്തിലൂടെ കടന്നു പോകുകയും അങ്ങനെ ആ കഥ ജയ്, ഗൗതം എന്ന കാണാൻ ഒരുപോലെയുള്ള രണ്ടു ആൾക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നതോട് കുടി കൂടുതൽ സങ്കീര്ണമാവുന്നതാണ് ചിത്രത്തിന്റെ സാരം...
ജയ്, ഗൗതം എന്നി കഥാപാത്രങ്ങൾ അവതരിപ്പിച്ച നാനിയുടെ അഭിനയം ആണ് എടുത്തുപറയേണ്ടത്... Mind blowing... അതുപോലെ ഐശ്വര്യ ആയി സുരഭിയും കാതറിന് ആയി നിവേദിതയും സ്വന്തം ഭാഗം മികച്ചതാക്കി.... ഇവരെ കൂടാതെ രോഹിണി, വിനയ വർമ, ശ്രീനിവാസ് അവസരാള എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....
Krishna Kanth, Ramajogayya Sastry, Sirivennela Sitaramasastri എന്നിവരുടെ വരികൾക്ക് Mani Sharma ഈണമിട്ട നാല് ഗാനങ്ങൾ ഉള്ള ചിത്രത്തിന്റെ ഛായാഗ്രഹണം P. G. Vinda നിർവഹിക്കുന്നു.... Marthand K. Venkatesh ആണ് എഡിറ്റർ....
Sridevi Movies ഇന്റെ ബന്നേറിൽ Sivalenka Krishna Prasad നിർമിച്ച ഈ ചിത്രം Gaatri Media ആണ് വിതരണം ചെയ്തത്.... തെലുഗ് ബോക്സ് ഓഫീസിൽ വമ്പൻ വിജയം ആയ ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും നല്ല അഭിപ്രായം നേടിയിരുന്നു.... കാണു ആസ്വദിക്കൂ ഈ നാനി ചിത്രം

No comments:
Post a Comment